പഠിക്കുന്ന സമയത്ത് തന്നെ ദീപിക കുരുത്തക്കേടുള്ളവള്, ആ റിപ്പോര്‍ട്ട് പുറത്ത്.
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരിയും നാഗ
ചൈതന്യയുടെ ഭാര്യയുമായ സമാന്തയുടെ പഠിക്കുന്ന കാലഘട്ട
ത്തിലെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും മാര്‍ക്ക് ലിസ്റ്റും സമാന്ത തന്നെ
പുറത്ത് വിട്ടത്.
അതിന് ആരാധകരുടെ കൈയ്യടിയും മിടുക്കിയാണെന്നുള്ള
അഭിപ്രായ പ്രകടനങ്ങളും നടന്നതോടെ.അതാ വരുന്നു ബോളിവുഡില്‍ നിന്ന് മറ്റൊരു താരസുന്ദരിയായ ദീപികപാദുകോണിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കൂടി പുറത്തെത്തിയിരിക്കുന്നു.
സമാന്ത മികച്ച മുതല്‍കൂട്ടാണെന്ന് പ്രോഗ്രസ്സില്‍ കുറിച്ചതെങ്കില്‍ ദീപികക്ക് ആ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.കണക്കിന് സമാന്തക്ക് 100ല്‍ 100 മാര്‍ക്ക്.ദീപികക്ക് 100ല്‍ 90ഉം പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു.
ദീപിക വല്ലാതെ സംസ്സാരിക്കുന്ന കുട്ടിയാണ്.അദ്ധ്യാപകര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീപിക പരിശീലിക്കണമെന്നും എഴുതിയിരിക്കുന്നുണ്ട്.ദീപിക പഠനത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ലെന്നും സ്വപ്ന ലോകത്താണെന്നും പറയുന്നു.
എന്തായാലും സ്വപ്നം കണ്ടതൊന്നും ദീപിക പാഴാക്കിയില്ല എന്നതാണ് സത്യം.ലോകം അറിയപ്പെടുന്ന താരമായി, അതില്‍ കവിഞ്ഞെന്തുവേണം.
ഫിലീം കോര്‍ട്ട്.