ഫാന്‍സിനെ ഫ്ളാറ്റില്‍ നിന്ന് പുറത്താക്കി വിജയ്- താരം കടുത്ത നടപടിക്ക് -കേസും.
കടുത്ത തീരുമാനങ്ങളുമായി ഇളയദളപതി വിജയ് തന്റെ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വിജയ് പരാതിയുമായി എത്തിയിരിക്കുന്നത്.ഫാന്‍സ് പ്രവര്‍ത്തകരായ രവിരാജക്കും ഏ സി കുമാറിനുമെതിരെയാണ് താരത്തിന്റെ പരാതി.വിജയിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഫ്ളാറ്റിലാണ് ഇരുവരും വര്‍ഷങ്ങളായി താമസിച്ചുവരുന്നത്. ഈയിടെ ഇരുവരോടും ഫ്ളാറ്റ് ഒഴിയാന്‍ വിജയ് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.എന്ന് മാത്രമല്ല ധിക്കാരപരമായി പെരുമാറുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് തന്റെ വക്കീല്‍ മുഖാന്തരം വിരുഗംബക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.വിജയ് മക്കള്‍
ഇയകത്തിലെ അംഗങ്ങളായിരുന്ന ഇരുവരും സംഘടനയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു,കൂടാതെ വിജയിന്റെ ഡാഡ് എസ് എ ചന്ദ്രശേഖറിന്റെ പാര്‍ട്ടി നിര്‍മ്മാണത്തിന് സഹായവുമായി കൂടെ നില്‍ക്കുകയും ചെയ്തിരുന്നു.പോലീസ് വിജയിന്റെ പരാതി സ്വീകരിച്ചു അന്വേഷണം ആരംഭിച്ചു.
എന്നാല്‍ മക്കള്‍ ഇയകത്തിലെ മുന്‍ അംഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി
രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ചന്ദ്രശേഖര്‍.പണ്ട് മുതലെ പല താരങ്ങളും പറയുന്നതാണ് ഫാന്‍സ് എന്ന പേരില്‍ ഗുണ്ടകളെ
പോറ്റുന്ന ഒത്തിരി നടന്മാരുണ്ടെന്ന്.ഇപ്പോള്‍ അത് സത്യമാണെന്ന
തരത്തിലേക്കെത്തിയിരിക്കുകയാണ്. ഈ വാര്‍ത്ത പുറത്ത് വന്നതിലൂടെ. പോറ്റി വളര്‍ത്തിയ പാമ്പുകള്‍ തന്നെ തിരിഞ്ഞു കൊത്തി.
മാസ്റ്റര്‍ റിലീസിങിന് ഒരുങ്ങുന്നതിനിടെയാണ് ഈ മോശം വാര്‍ത്ത
വന്നിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.