സൂപ്പര്‍ താരങ്ങളുടെ ഇപ്പൊഴത്തെ വയസ്സ്-ജനന തയ്യതി ജന്മ സ്ഥലം.
ആരാധകര്‍ക്ക് എല്ലാതാരങ്ങളും വിണ്ണിലുള്ളവരാണ്.
എന്നാല്‍ താരങ്ങള്‍ പറയും ഞങ്ങള്‍ വിണ്ണിലല്ല മണ്ണിലാണെന്ന്.എന്തായാലും ആരാധകരുടെ ആകാശകോട്ടയിലെ താരങ്ങളുടെ പേരിനും പെരുമക്കും ഒരു കോട്ടവുമില്ല.അവര്‍ക്ക് വയസ്സ് കൂടി വരുന്നു.എന്നാല്‍ വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ചുണകുട്ടികളായി നില്ക്കുന്ന താരങ്ങളാണിവര്‍.
മെഗാസ്റ്റാര്‍ മമ്മുട്ടിക്ക് 68 വയസ്സ്.1951 സെപ്റ്റംബര്‍ 7ന്
എറണാകുളത്ത് ജനനം 400ലേറെ സിനിമകള്‍ പല
ഭാഷകളില്‍.
അഭിനയത്തിന്റെ തമ്പുരാന് മോഹന്‍ലാലിന് 60 വയസ്സിന്റെ പൂര്‍ണ്ണത.1960 മെയ് 21ന് ഇലന്തൂര്‍ ഗ്രാമം
പത്തനംതിട്ടയില്‍ ജനനം.വിവധ ഭാഷകളിലായി 350
സിനിമകള്‍.
ദിലീപ് 1968 ഒക്ടോബര്‍ 27ന് കൊച്ചിയില്‍ ജനനം.52കാരനായ താരം 150 ന് പുറത്ത് ചിത്രങ്ങളില്‍
അഭിനയിച്ചു.ജനപ്രിയ നായകന്.
60ന്റെ നിറവിലെത്തിയ മറ്റൊരു സൂപ്പര്‍ സ്റ്റാറാണ് ശ്രീ
ഭരത് സുരേഷ് ഗോപി.1959 ജൂണ്‍ 26ന് കൊല്ലത്ത് ജനനം.200ലേറെ സിനിമകളില്‍ അഭിനയിച്ചു.
പൃഥ്വിരാജ് 37വയസ്സിന്റെ ചെറുപ്പം.1982 ഒക്ടോബര്‍ 16ന്
തിരുവനന്തപുരത്ത് ജനനം.വിവിധ ഭാഷകളിലായി
60നടുത്ത് സിനിമകള്‍.
ബിജുമേനോന് 49കാരനാണ്.1970 സെപ്റ്റംബറില്‍
തൃശൂരില്‍ ജനനം.എല്ലാ വേഷങ്ങളും ഭദ്രം.സിദ്ധിഖ്
57 വയസ്സിലെത്തി.1962 ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍
ജനനം.300ലേറെ ചിത്രങ്ങള്‍ ഏത് റോളും ഇണങ്ങും.
ജഗദീഷ് 64വയസ്സിന്റെ ചെറുപ്പം.1955 ജൂണ്‍ 12ന് ചെങ്കലില്‍ ജനനം.350ലേറെ ചിത്രങ്ങള്‍,ജഗതി ശ്രീകുമാര്‍
69വയസ്സ്.1951 ജനുവരി 5ന് തിരുവനന്തപുരം ജഗതിയില്‍ ജനനം.1400ലേറെ സിനിമകളില്‍ അഭിനയിച്ചു.
ഭീമന് രഘു 66 വയസ്സ്.1953ല്‍ ചങ്ങനാശ്ശേരിയില്‍ ജനനം.400ലേറെ സിനിമകള്‍.ജയറാം 55 വയസ്സ് 1964
ഡിസംബര്‍ 10ന് പെരുമ്പാവൂരില്‍ ജനനം.ദുല്‍ഖര്‍ 33
വയസ്സ്. നിവിന്‍ പോളി 35 വയസ്സ്.ജയസൂര്യ 41 വയസ്സ് ആസിഫലി 34 വയസ്സ്.
അങ്ങിനെ താരങ്ങളെന്നും 16ല്‍ തന്നെ.
ഫിലീം കോര്‍ട്ട്.