ഈ സിനിമക്കാരന്റെ മരണം ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കുന്നതിനിടെ-നിവിന്‍ പോളിക്ക് നഷ്ടം.
ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ വീട്ടില്‍ കുട്ടികളുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് വേണ്ടി ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ഒരു നക്ഷത്രം തൂക്കാന്‍ മുറ്റത്തുള്ള മരത്തില്‍ കയറിയതായിരുന്നു.പിടി വിട്ട് താഴെ വീണു.പക്ഷെ ആരും കരുതിയില്ല ഈ വീഴ്ചക്ക് മരണത്തിന്റെ മണമുണ്ടെന്ന്.ഓടിയെത്തിയവര്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശത്തിലെ പ്രകാശം പരത്തുന്ന നക്ഷത്രമാകാനായിരുന്നു വിധി.
നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ച ഷാബു പുല്‍പ്പള്ളിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്.നടന്
നിവിന്‍ പോളിയുടെ അസിസ്റ്റന്റ് കൂടിയായിരുന്ന ഷാബു സിനിമ
തിരക്കുകള്‍ക്കിടയില്‍ വളരെ കുറച്ച് മാത്രം കുടുംബത്തിനൊപ്പം
സമയം ചിലവഴിക്കാനുള്ള ഭാഗ്യമേ ഷാബുവിന് കിട്ടാറുള്ളൂ.കൊറോണ കാലമായതിനാല്‍ കുറെ നാളായി സ്വദേശമായ വയനാട് പുല്‍പ്പള്ളിയിലെ ശശി മലയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ഷാബുവുണ്ട്.എന്നും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു.
വര്‍ഷാവസാനം വിരുന്നെത്താറുള്ള ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ ഒരു നക്ഷത്രം തൂക്കാനാണ് താന്‍ നട്ട് വളര്‍ത്തിയ മുറ്റത്തെ
മാവില്‍ ഷാബു കയറിയത്.ഒരു നിമിഷത്തെ അശ്രദ്ധയില്‍ പിടിവിട്ട്
താഴെ വീണതായിരുന്നില്ല.കൊമ്പൊടിഞ്ഞ് വീഴുകായിരുന്നു.ഉടന്‍
തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും
അദ്ദേഹത്തെ രക്ഷിക്കാനായില്ല.37 വയസ്സ് മാത്രമായിരുന്നു പ്രായം.
നിരവധി നടീനടന്മാരുടെ മുഖത്ത് ചായം തേക്കാന്‍ ഷാബുവിന്
ഭാഗ്യമുണ്ടായി.ഭാര്യ ലക്ഷ്മി.മക്കള്‍ അബിന്‍ ദേവുകൃഷ്ണ,ഗൗരി
ദക്ഷ.ഷാബുവിന്റെ സഹോദരനാണ് മറ്റൊരു മേക്കപ്പ് മാനായ ഷാജി
പുല്‍പ്പള്ളി.
നിവിന്‍പോളി അടക്കമുള്ള താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശവസംസ്കാരം നടന്നു.
ആദരാഞ്ജലികളോടെ, ഫിലീം കോര്‍ട്ട്.