ഇന്ത്യയിലാകെ പതിനഞ്ച് -അതിലൊന്ന് ടൊവിനോക്ക് വില കൂടിയ കാറുകള്‍ വാരിക്കൂട്ടുന്നു.
വാഹന ഭ്രമമില്ലാത്ത താരങ്ങളില്ല.എല്ലാവരും വേഗമേറിയതും,വിലയേറിയതുമായ ആഢംബരകാറുകള്ക്ക്
പിന്നാലെയാണ്.പണിയില്ലെങ്കിലും പണമൊരു പ്രശ്നമല്ല.
മമ്മുട്ടിക്കായിരുന്നു മലയാള നടന്മാരില് ഏറ്റവും വലിയ വാഹന കമ്പം.ഓടിക്കാന്‍ നേരമില്ലെങ്കിലും എല്ലാ തിരക്കും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഗാരേജ് നിറയെ വാഹനങ്ങള്‍.അത് കാണുമ്പോള്‍ മനസ്സിനൊരു കുളിര്‍മ.മോഹന്‍ ലാലും വാഹന പ്രിയന് തന്നെ.ദുല്‍ഖര്‍,പൃഥ്വിരാജ്,നിവിന്‍,തുടങ്ങിയവരാരും മോശക്കാരല്ല.ടൊവിനോയാണിപ്പോള് താരം.
കൈവശത്തില്‍ സ്വന്തം ഗേരേജില്‍ വിശ്രമിക്കുന്നത് BMW7 സീരീസ്,ഓഡി Q7 suv,ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്.എന്‍ഫീല്‍ഡ് തുടങ്ങി ഒട്ടനവധി വാഹനങ്ങള്‍ ടൊവിനോയുടെ ശേഖരണത്തിലുണ്ട്.അതിലേക്കാണ് 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ 15 ന്യൂ എഡീഷന് മിനിക്കൂപറാണ് എത്തിയിരിക്കുന്നത്.അതിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ്.മിനിക്കൂപറിന്റെ സൈഡ്വാക്ക് എഡിഷനാണ് അരക്കോടി ഇറക്കി ടൊവിനോ സ്വന്തമാക്കിയത്.
കൊച്ചിയിലെ മിനിഷോറൂമില് കുടുംബ സമേതമെത്തിയാണ് ടൊവിനോ മിനിയുമായി പോയത്.ലിമിറ്റഡ് എഡിഷനായ സൈഡ്വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്.LEDലൈറ്റിങ്,ആംബിയന്റ് ലൈറ്റിങ്,ഡോര്‍ തുറക്കുമ്പോള്‍ തിളങ്ങുന്ന ലോഗോ.കൂടാതെ മിനി യൂവേഴ്സ് കലക്ഷനില്‍ നിന്നുള്ള ലതര്‍ അപ്ഹോള്‍സ്ട്രിയും,സ്പോര്‍ട്ട് ലെതര്‍
സ്റ്റിയറിങ്ങിലും മണിക്കൂറില്‍ 230 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കുന്നതുമാണ് മിനി സൈഡ്വാക്കിന്റെ പ്രത്യേകത.
ഫിലീം കോര്‍ട്ട്.