നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു-ദിലീപിന് വല്ലാത്ത നഷ്ടം.ദു:ഖത്തില്‍ സിനിമ.
യുവ നടനായിട്ടായിരുന്നില്ല സിനിമയിലേക്കുള്ള അരങ്ങേറ്റം.എന്നിട്ട്
പോലും ആരാധകര്‍ക്ക് പ്രിയങ്കരനായി തീര്‍ന്നു ഉണ്ണികൃഷ്ണന്
നമ്പൂതിരി എന്ന നടന്.73ാം വയസ്സിലാണ് ദേശാടനം എന്ന ചിത്രത്തിലെ മുത്തശ്ശന്റെ വേഷത്തില്‍ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരി 25ലേറെ സിനിമകളില്‍ അഭിനയിച്ചു.25 സിനിമകള്‍ കുറവായി കാണരുത്.കാരണം അദ്ദേഹത്തിന് വന്ന സിനിമകളെല്ലാം ഏറ്റെടുത്തിരുന്നെങ്കില്‍ എണ്ണം ഇതിലും എത്രയോ വര്‍ദ്ധിക്കുമായിരുന്നു.
1996ലായിരുന്നു ദേശാടനത്തിലൂടെ അഭിനയരംഗത്തെത്തിയത്.തുടര്‍ന്ന് ഒരാള്‍ മാത്രം,കളിയാട്ടം,കൈകുടന്ന നിലാവ്,അങ്ങനെ ഒരവധിക്കാലത്ത്,മധുരനൊമ്പരക്കാറ്റ്,മേഘമല്‍ഹാര്‍,കല്ല്യാണ രാമന്,സദാനന്ദന്റെ സമയം,നോട്ട് ബുക്ക്,രാപ്പകല്‍,ഫോട്ടോഗ്രാഫര്‍,ലൗഡ്സ്പീക്കര്‍,പോക്കിരി രാജ,മായാമോഹിനി,വസന്തത്തിന്റെ കനല് വഴികള്‍,മഴവില്ലിനറ്റംവരെ എന്നിവയായിരുന്നു പ്രധാന ചിത്രങ്ങള്‍.
മലയാളത്തിന് പുറമെ തമിഴില്‍ കണ്ട് കൊണ്ടേന്‍ കണ്ട് കൊണ്ടേന്‍,പമല് K സമ്പന്തം,ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ദിലീപുമായി വല്ലാത്തൊരടുപ്പമായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരിക്കി.കല്ല്യാണരാമനിലെ മുത്തച്ഛനെ ആര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയില്ല.1923 ഒക്ടോബര്‍ 19നായിരുന്നു ജനനം.പയ്യന്നൂരില്‍ ചെര്‍പ്പുളശ്ശേരി തെക്കേപുറത്ത് മനയില്‍ ലീല അന്തര്ജനത്തിനെയായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി വേളി കഴിച്ചത്.മൂന്ന് മക്കള്‍ ദേവി അന്തര്‍ജ്ജനവും P.V.കുഞ്ഞികൃഷ്ണനും സിനിമ നടനും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മരുമകന്.മകള്‍ ദേവി അന്തര്‍ജനത്തെയാണ് കൈതപ്രം വിവാഹം കഴിച്ചത്.മകന് P.V.കുഞ്ഞികൃഷ്ണന് ഹൈക്കോടതി ജഡ്ജിയാണ്.
കോവിഡ് ബാധിതനായിരുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരി അതില്‍ നിന്ന് കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.അതുമായി ബന്ധപ്പെട്ട
വല്ല അസ്വസ്ഥതകളുമാണോ അദ്ദേഹത്തിന്റെ മരണത്തിന് കാരണ
മായതെന്നറിയില്ല.പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരി എന്ന ആ ഓമനത്തമുള്ള അഭിനേതാവ് ഇനി നമുക്കൊപ്പമില്ല.അദ്ദേഹം നമുക്കൊപ്പം അഭിനയിച്ച സിനിമകളിലൂടെ
ഉണ്ടാകുമെങ്കിലും ഇല്ലാത്ത വിടവ് ഒരു വേദനയായി അവശേഷിക്കും.
98 വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആരാധകരും സഹതാരങ്ങളും പൗരപ്രമുഖരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഈ വിയോഗത്തില്‍ ഞങ്ങളും ദു:ഖത്തോടെ പ്രണാമം അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.