ഡോളിയുടെ വേഷം അഴിച്ചുവെച്ചപ്പോള്‍ ഭ്രാന്തമായ അവസ്ഥ-നടി മുക്ത ശരിക്കും.
അധികം നീണ്ട് പോയില്ല എല്ലാവരും കരുതിയത് മെഗാസീരിയലായങ്ങനെ നീണ്ട് പോകും എന്നായിരുന്നു.
പക്ഷെ അധികം നീട്ടി വലിക്കാതെ അവസാനിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു.അതുകൊണ്ട് തന്നെയാണ് കൂടത്തായ് എന്ന പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ എത്തിയത്.ഡോളി ശരിക്കും ഒരു കഥാപാത്രമായല്ല എന്തിനെ ആസ്പദമാക്കിയാണോ അത് രൂപപെട്ടത് അത് പോലെ ജീവിക്കുകയായിരുന്നു.അതവസാനിച്ചതോടെ ശരിക്കും കുടുങ്ങിയിരിക്കുന്നത് ഡോളിയായി അവതരിച്ച മുക്തയാണ്.ആ അനുഭവത്തെ കുറിച്ച് മുക്ത പറയുന്നതിങ്ങനെ-
കൂടത്തായി കണ്ട് ഒത്തിരി പേര് മെസ്സേജ് അയച്ചു.എല്ലാവര്ക്കും മറുപടി കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ലൈവ് വന്നത്.എങ്ങനെ നന്ദി പറയണമെന്നറിയില്ല.ശരിക്കും മലയാളത്തില്‍ എന്റെ തിരിച്ചു വരവാണ്.ഇങ്ങനെയൊക്കെ
ചെയ്യാന്‍ കഴിയുമോ എന്ന് ആളുകളെ കൊണ്ട് ചോദിപ്പിച്ച പരമ്പര കൂടിയായിരുന്നു ഇത്.കഥാപാത്രമായി ജീവിക്കുകയാണെന്ന് പിന്നെയാ എനിക്ക് മനസ്സിലായത്.ശരിക്കും പറഞ്ഞാല്‍ വല്ലാത്ത വിഷമമുണ്ട്.കൂടുതല്‍ ചെയ്യാനുണ്ടൊ എന്ന് ചോദിച്ചാല്‍ അറിയില്ല.
ഇത്തരത്തിലുള്ളത് വന്നാല്‍ ഇനിയും അഭിനയിക്കും കാമ്പ് വേണം.പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൂടത്തായി നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു.നല്ല കഥാപാത്രങ്ങളായി ഞാനെത്തിയാല്‍ അന്നും എനിക്ക് തുണ വേണമെന്നും മുക്ത പറയുന്നു.തുണയുണ്ടാകും മുക്ത വില്ലത്തിയായിരുന്നെങ്കിലും നിങ്ങള്‍ കീഴടക്കിയത് ആരാധക ഹൃദയമാണ്.
ഫിലീം കോര്‍ട്ട്.