റിമകല്ലിങ്കലിനും രമ്യനമ്പീശനുമൊപ്പം നവ്യാ നായര്‍- ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും.ഉപദേശം.
മലയാള സിനിമയുടെ മുഖശ്രീകളായിരുന്നു നവ്യ,രമ്യ,റിമ എന്നിവരെല്ലാം.ഭാവനക്കൊരു പ്രശ്നം വന്നപ്പോള്‍ അമ്മ സംഘടനയില്‍ നിന്ന് പുറത്ത് വന്ന രമ്യയും റിമയും ബാക്കിയുള്ളവരും ചേര്‍ന്ന് WCC എന്ന വനിതാ സിനിമാസംഘടനക്ക് രൂപം നല്കി.അതില്‍ നിന്നും പലരും അടര്‍ന്ന് വീണുകൊണ്ടിരിക്കുന്നുണ്ട്.അതെന്തെങ്കിലും ആകട്ടെ.
ഇവിടെ നവ്യ നായര്‍ ഇവര്‍ക്കൊപ്പം നില്ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.അതിന് താഴെ ഒരാള്‍ കമന്റിട്ടു.’ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും’ നിരുപദ്രവകരമായ ഒരു ഉപദേശം അതിന് നവ്യ അവരെ കണ്ടത് മുതലുള്ള കാര്യങ്ങളിങ്ങനെ മറുപടിയായി പറഞ്ഞിരിക്കുകയാണ്.
സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയായില്‍ എത്തി ഒപ്പം സംവിധായകന് VKPയും അദ്ദേഹത്തിന്റെ ഒരുത്തിയിലാണ് നവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പെട്ടെന്ന് VKPയെ കാണാന്‍ മകള്‍ ഷബ്ന എത്തി.അവള് പറഞ്ഞു ഇവിടെ സംവിധായകരുടെ വേഷത്തില്‍
റിമയുണ്ടെന്ന്.അവളെ ഫോണില്‍ വിളിച്ചപ്പോള്‍ ഡബ്ബിങ് ഷൂട്ടില്‍ നിന്നവള്‍ വന്നു ഒപ്പം രമ്യയും അടക്കാനാകാത്ത സന്തോഷം.ഉടന്‍ ഒരു ഫോട്ടോയെടുത്തു അതാണ് പോസ്റ്റ് ചെയ്തത്.
ആ ഫോട്ടോക്ക് താഴെയാണ് കമന്റ് വന്നത്.ഫെമിനിസ്റ്റാവരുത്.ആളുകള്‍ വെറുക്കുമെന്ന്.കമന്റ് കണ്ട നവ്യ കൊടുത്ത മറുപടി ഇങ്ങനെ-അങ്ങിനെയൊക്കെ പറയാമോ ചിലരുടേത് ശരിയാകും ചെലോര്ടേത് റെഡിയാകില്ല.എന്റെത് ശരിയായില്ല,ശരിയായില്ല എന്ന് പറഞ്ഞത് ഫോട്ടോ എടുത്തതിന്റെതാണോ എന്താണ് എന്ന് ആര്‍ക്കറിയാം.എന്തായാലും പിന് തുണച്ചും വേണ്ടായിരുന്നെന്നും പറഞ്ഞ് പലരും രംഗത്തുണ്ട്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കാന് കഴിഞ്ഞതും
അതിന്റെ സന്തോഷവും നവ്യ മറച്ച് വെച്ചില്ല.
ഫിലീം കോര്‍ട്ട്.