താരങ്ങളുടെ പ്രതിഫലം വെട്ടിച്ചുരുക്കല്‍. കോടികള്‍ നഷ്ടപ്പെട്ട് മോഹന്‍ലാല്‍ മമ്മുട്ടി തുടങ്ങി…….
കടുത്ത പ്രതിസന്ധിക്കിടയില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയിരിക്കുകയാണല്ലൊ പല മേഖലകളും.ആ കൂട്ടത്തില്‍ സിനിമാ മേഖലയുമുണ്ട്.
ഇന്നലെ കണ്ടെയ്ന്മെന്റ് സോണായ ഹോട്ടലില്‍ വെച്ച് അമ്മയുടെ യോഗം വിളിച്ച താരങ്ങള്‍ക്ക് പകുതിയില്‍ വെച്ച് പരിപാടി നിര്‍ത്തേണ്ടി വന്നു.
എന്തായാലും താരങ്ങള്‍ പ്രതിഫലം കുറക്കുമ്പോള്‍
മുന്‍നിര നടന്മാരായ സൂപ്പര്‍ സ്റ്റാറുകളാണ് കുടുങ്ങുക.അവര്‍ക്ക് നഷ്ടം കോടികളായിരിക്കും.
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം 10 കോടി
പ്രതിഫലത്തില്‍ നിന്ന് 40% കുറച്ച് ആറ് കോടി വാങ്ങിയത് വാര്‍ത്തയായിരുന്നു.അതിന് പിന്നാലെയിതാ
മലയാളത്തിലെ താരങ്ങളും പ്രതിഫലം കുറക്കാന്‍
ഒരുങ്ങുന്നു.
ആറ് മുതല്‍ എട്ട് കോടി വരെ പ്രതിഫലം വാങ്ങി ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ശ്രീ മോഹന്‍ ലാല്‍ അവര്കളാണ്.
തൊട്ട് പിന്നിലല്ലെങ്കിലും നാല് കോടി വരെ മമ്മുട്ടിയും കരസ്ഥമാക്കുന്നു.ഇവര്‍ പ്രതിഫലം നേര് പകുതിയോ അല്ലെങ്കില്‍ ശതമാനകണക്കിലോ കുറച്ചാല്‍ തന്നെ കോടികള്‍ ഒഴിവാക്കേണ്ടി വരും.ഇതിന്പിന്നാലെ ദുല്‍ഖര്‍,സുരേഷ്ഗോപി,ദിലീപ്,ബിജുമേനോന്,ഫഹദ്,ജയസൂര്യ,സണ്ണിവെയ്ന്,സിദ്ധിഖ്,മഞ്ജുവാര്യര്‍,നമിതപ്രമോദ് തുടങ്ങി മുന്‍ നിര നടിമാര്‍ക്കും പ്രതിഫലത്തില്‍ ഇടിവ് വരും എന്നാണറിയുന്നത്.
എന്തായാലും തിയേറ്ററുകളില്‍ ഇവരുടെയെല്ലാം ചിത്രങ്ങള്‍ എന്ന് കാണാമെന്ന് ആര്‍ക്കറിയാം.പണം കുറച്ച് പണി നടക്കട്ടെ.
ഫിലീം കോര്‍ട്ട്.