ഭാഗ്യലക്ഷ്മിക്ക് ജാമ്യം കൊടുക്കരുത് പ്രോസിക്യൂഷന് -ഇത് അവസരമാക്കും.
വിജയന് നായരെ തല്ലേണ്ടത് പൊതു സമൂഹമായിരുന്നു.കാരണം അയാളുടെ അറപ്പുളവാക്കുന്ന വീഡിയോകളില്‍ പെറ്റമ്മമാര്ക്ക് വരെ ഒരു രക്ഷയുമില്ലായിരുന്നു.
അമ്മയെ മകനുമായി ചേര്‍ത്തുള്ള രതി വൈകൃതങ്ങളെല്ലാം സങ്കല്പിച്ച് പറഞ്ഞ് അത് ജനങ്ങളെ കേള്‍പ്പിക്കുക.വഴി തെറ്റിക്കുക.നല്ല അടിക്ക് അര്‍ഹന്‍ തന്നെയാണ് ശ്രീമാന്‍ നായര്‍.പക്ഷെ ഭാഗ്യലക്ഷ്മി,ദിയ, ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. അത് വീഡിയോ എടുത്ത് അതും അയാളുടെ വാസസ്ഥലത്ത് കയറി.അപ്പോള്‍ അത് കുറ്റം തന്നെയാണ്. ഭാഗ്യലക്ഷ്മിയെ അയാള്‍ ക്രൂരമായാണ് തേജോവധം ചെയ്തത്.
ആ കേസിന്റെ പേരില്‍ നായരകത്തായി കഴിഞ്ഞു.നായര്‍ കൊടുത്ത കേസ്സില്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ഭാഗ്യ ലക്ഷ്മിയും ദിയയും ശ്രീ ലക്ഷ്മിയും കുറ്റം ചെയ്യുന്നതായി ലോകം മുഴുവന്‍ കണ്ടതാണ്.അപ്പോള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങിയേ പറ്റൂ.അതിന് ശിക്ഷ ലഭിക്കും.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിക്കും കൂട്ടു പ്രതികള്‍ക്കും ജാമ്യം കൊടുക്കരുതെന്നാണ് ജഡ്ജിയോട് പ്രോസിക്യുഷന് പറഞ്ഞിരിക്കുന്നത്.ജാമ്യം നല്‍കുന്നത് നിയമം കൈയ്യിലെടുക്കാനുള്ള അവസരമായി പ്രതികള്‍ കാണുമെന്നും ചൂണ്ടികാണിക്കുന്നു.
തിരുവനന്തപുരം ജില്ലാകോടതിയാണ് ഇതില്‍ വെള്ളിയാഴ്ച വിധി പറയുക.ജാമ്യം കിട്ടിയില്ലെങ്കില്‍ കോടതിയിലോ പോലീസ് സ്റ്റേഷനിലോ പ്രതികളായ മൂന്ന് സ്ത്രീകള്‍ക്കും കീഴടങ്ങേണ്ടി വരും.
ഫിലീം കോര്‍ട്ട്.