വീണ്ടും മരണം- സംവിധായകന് സലീം അഹമ്മദിനും നഷ്ടവും കണ്ണീരും.
ആദമിന്റെ മകന് അബു എന്ന ചിത്രത്തിലെ വരവിലൂടെ തന്നെ
ഇന്ത്യന്‍ സിനിമയുടെ അമരത്തെത്താന്‍ സലീം അഹമ്മദ് എന്ന സംവിധായകന് കഴിഞ്ഞു.അദ്ദേഹത്തിന് എക്കാലത്തും കരുത്തും പിന് തുണയും നല്‍കിയത് പിതാവായിരുന്നു.ആ പിതാവ് എല്ലാവരെയും വിട്ടകന്നിരിക്കുന്നു.
90 വയസ്സായിരുന്നു പാലോട്ടുപള്ളി T.P.ഹൗസില്‍ T.P. അഹമ്മദ് കുട്ടിക്ക്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മരണം.കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടു പള്ളി നൂറുല്‍ ഇസ്ലാം സഭ മഹല്ല് മുസ്ലീം അമാ അത്ത് കമ്മറ്റി ഉപദേശക സമിതി അംഗമായിരുന്നു T.P.അഹമ്മദ് കുട്ടി ഹാജി.പൊതു രംഗത്ത് നിറസാനിധ്യമായിരുന്ന അദ്ദേഹത്തിന്റെ മരണത്തില്‍ ജാതിമതഭേദമന്യേ നാടൊന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ പരേതയായ T.P.ആസിയഹജ്ജുമ്മ
സംവിധായകന് സലീം അഹമ്മദിനെ കൂടാതെ മറ്റ് മക്കള്‍ ബെംഗ്ളൂരു റസര്‍ച്ച് സെന്ററിലുള്ള റസാഖ്,മൈമുനത്ത, റുഖിയ,അധ്യാപകനായ T.P.ബഷീര്‍,സനീറ,സല്‍മ,ഷമീര്‍,ഷഹീര്‍.അഹമ്മദ് കുട്ടി ഹാജിക്ക് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.