മോഹന്‍ ലാലിന്റെ രണ്ട് പെണ്‍കുട്ടികളും വളര്‍ന്നിരിക്കുന്നു.അഭിമാനത്തോടെ മീന.അന്‍സിബ,എസ്തര്.
സഹദേവന് പോലീസ് അമ്മയെയും അച്ഛനെയും ചേച്ചിയേയും ക്രൂരമായി ചവിട്ടികൂട്ടുന്നത് കണ്ട് കരഞ്ഞിരിക്കുകയായിരുന്നു അനുമോള്‍.അടുത്ത ഊഴം അനുമോള്‍ക്ക് നേരെയായിരുന്നു.സഹദേവന് പോലീസ്
ചവിട്ടാന്‍ കാലോങ്ങിയപ്പോള്‍ അനുമോള്‍ സത്യം പറഞ്ഞു.അതായിരുന്നു ക്ലൈമാക്സ് .ക്രൂരനായ ഷാജോണും കുരുന്നായ എസ്തറും അന്ന് ആരാധകരുടെ കണ്ണിലെ കരടും കണ്ണീരുമായി.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ദൃശ്യത്തിലെ ആ ഭാഗങ്ങള്‍ക്കെല്ലാം ഒരു മറു ഭാഗംകൂടി വരികയാണ് ഒന്നാം ഭാഗം ശരിക്കും ആസ്വദിച്ച ആരാധകര്‍ ശരിക്കും ആകാംക്ഷയിലാണ്.എന്തായിരിക്കും ഇനി ജിത്തു കാണിക്കുക എന്നോര്‍ത്ത്.
ആറ് വര്‍ഷത്തിന് ശേഷം ഒട്ടും മാറ്റമില്ലാത്തത് മോഹന്‍ ലാലിനും മീനക്കുമാണ്.അന്‍സിബയും എസ്തറും വളര്‍ന്നിരിക്കുന്നു.കഴിഞ്ഞ ആറ് വര്‍ഷം അവരുടെ വളര്ച്ചയുടെതായിരുന്നു.
പുതിയ കുടുംബ ഫോട്ടോ ദൃശ്യം2 വിലെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.മോഹന്‍ലാല്‍, മീന,അന്‍സിബ,എസ്തര്,സിദ്ദിഖ് ആശാ ശരത്ത്,സായ് കുമാര്‍,മുരളി ഗോപി, ഗണേഷ് കുമാര്‍,സുമേഷ്,ആദം അയൂബ്,അഞ്ജലി നായര്‍,അജിത്ത് കൂത്താട്ടുകുളം എന്നിവരാണ് ഇത്തവണത്തെ പ്രമുഖ താരങ്ങള്‍.
ദൃശ്യം2വിനെ വരവേല്‍ക്കാം.
ഫിലീം കോര്‍ട്ട്.