മമ്മുട്ടിയും മോഹന്‍ ലാലും ദിലീപിനെ മറന്നു- ജന്മദിനം ആശംസിച്ചത് സുരേഷ് ഗോപി മാത്രം.
ഇതൊരു വലിയ വിഷമം തന്നെയാണ് ജനപ്രിയ നായകനെ സംബന്ധിച്ച്.കാരണം കഴിഞ്ഞ ദിവസം ദിലീപിന്റെ ജന്മദിനമായിരുന്നു.പലരും വിളിച്ചു.എന്നാല്‍ ദിലീപ് വിളിക്കുമെന്നും തനിക്ക് ദീര്‍ഘായുസ്സ് നേരുമെന്നും ആശംസകള്‍ നേരുമെന്നും പ്രതീക്ഷിച്ച മമ്മുട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ വിളിക്കാതിരുന്നതാണ് ചര്‍ച്ചയായിരിക്കുന്നത്.
യൂത്തന്മാരായ നടന്മാര് വിളിക്കാത്തതൊന്നും ദിലീപിനൊരു വിഷയമേ അല്ല.എന്നാല്‍ താന്‍ ചങ്കെന്ന് കരുതിയ മമ്മുക്കയും ലാലേട്ടനും വിളിക്കാതിരുന്നതാണ് വേദന.
എന്നാല്‍ സൂപ്പര്‍ മെഗാസ്റ്റാര്‍ ഭരത് സുരേഷ് ഗോപി വിളിച്ചു .അദ്ദേഹം നേര്‍ന്നു സര്‍വ്വ വിധ ഐശ്വര്യങ്ങളും ആയൂരാരോഗ്യ സൗഖ്യവും.
സുരേഷ് ഗോപി വിളിച്ചതില്‍ നിറഞ്ഞ സംതൃപ്തനാണ് ദിലീപ്.
മമ്മുട്ടിയും മോഹന്‍ ലാലും ആരെ പേടിച്ചാണ് സഹപ്രവര്‍ത്തകനും തന്റെ പ്രിയപ്പെട്ടവനുമായിരുന്ന ദിലീപിനെ ഒന്ന് വിളിക്കാതിരുന്നതെന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്.എന്തായാലും സുരേഷ് ഗോപി പണ്ടേ തെളിയിച്ചതാണ് താനൊരു ഒറ്റക്കൊമ്പനാണെന്ന്.അതൊരിക്കല്‍ കൂടി ദിലീപിന് ജന്മദിനം നേര്‍ന്ന് കൊണ്ട് അരക്കിട്ടുറപ്പിച്ചു.ദിലീപിനും സുരേഷ് ഗോപിക്കും കരുത്തുറ്റ പിന്തുണ ഞങ്ങള്‍ വക.
ഫിലീം കോര്‍ട്ട്.