മക്കള്‍ തന്നെക്കാള്‍ വളര്‍ന്നിരിക്കുന്നു.പാചകത്തിലും താരങ്ങള്‍-ഇന്ദ്രജിത്തിന്റെ സുന്ദരിക്കുട്ടികള്‍.
സമ്പൂര്‍ണ്ണ കലാകുടുംബത്തില്‍ നിന്നുള്ള സുന്ദരവാര്ത്തകള് കേള്‍ക്കാനും അവരെ കുറിച്ചറിയാനും എല്ലാവര്ക്കും ഒരു പ്രത്യേക ഉത്സാഹമാണ്.
അന്തരിച്ച മുന്‍ നായകനടന് സുകുമാരന്റെയും നടി
മല്ലികയുടെയും മകനാണ് ഇന്ദ്രജിത്ത് സുകുമാരന്‍.
ഇന്ദ്രജിത്തിന്റെ ഭാര്യ നടി,അവതാരിക,ഗായിക എന്ന
നിലയില്‍ തിളങ്ങി നില്ക്കുന്ന പൂര്‍ണ്ണിമ.രണ്ട് പെണ്
മക്കള്‍ രണ്ട് പേരും മികച്ച ഗായികമാരാണ്,അഭിനേതാക്കളാണ്.ഇന്ദ്രജിത്തിന്റെ സഹോദരന് പൃഥ്വിരാജ് നടന് സംവിധായകന് എന്നീ നിലകളില്‍ തിളങ്ങി
നില്ക്കുന്നു.അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ നിര്‍മ്മാതാവാണ്.മകള്‍ അല്ലി.അവള് ഏത് മേഖലയില്‍ തിളങ്ങുമെന്ന് കാത്തിരുന്ന് കാണാം.
എന്തായാലും ലോക്ക്ഡൗണ്‍ കാലമായത് കൊണ്ട്
വീട്ടില്‍ തന്നെയായിരുന്നു.കാരംസ് കളിച്ച് ലോക
റെക്കോര്‍ഡിട്ടു.ഒപ്പം മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും ചേര്‍ന്ന് രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ കേക്കുണ്ടാക്കി.
ഇന്ദ്രന് തന്നെ പറയുന്നു പുറത്ത് നിന്ന് നന്നായി ഭക്ഷണം കഴിച്ചവരായിരുന്നു ഞങ്ങള്‍.ഇപ്പോള്‍ മക്കളും അടുക്കളയില്‍ പാചകത്തില്‍ മുഴുകിയിരിക്കുന്നത് സന്തോഷം പകരുന്ന കാഴ്ചയാണ്.
മോളുടെ ബര്‍ത്ത് ഡേക്ക് അവള് തന്നെ കേക്കുണ്ടാക്കി.ഫ്ളാറ്റിലെ മറ്റ് കൂട്ടുകാര്‍ക്കൊപ്പം വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വിറ്റ് ആ പണം കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈനായി പഠിക്കാന്‍ TV വാങ്ങി
നല്കി.
സ്കൂളില്‍ പോകാന്‍ കഴിയാത്ത വിഷമം രണ്ട് പേര്‍ക്കും നന്നായി ഉണ്ടെന്നും ഇന്ദ്രന് കൂട്ടി ചേര്‍ക്കുന്നു.നല്ല മനസ്സുള്ള നക്ഷത്രക്കും പ്രാര്‍ത്ഥനക്കും വേണ്ടി ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.