യുവ നടന് കവിരാജിന്റെ അവസ്ഥയറിഞ്ഞോ! സിനിമയിലും സീരിയലിലും നിറഞ്ഞ് യുവ സുന്ദരികളുടെ-
ഒത്തിരി പേര് സ്വപ്നം കണ്ട നടന് തന്നെയായിരുന്നു
കവിരാജ്.ഏറ്റവും കൂടുതല്‍ ക്യാമ്പസ്സ് ചിത്രങ്ങളുടെ
മുഖമായിരുന്ന കവി രാജിന്റെ ജീവിത കഥ വളരെ
വേദന നിറഞ്ഞതാണ്.
50ലേറെ സിനിമകള്‍ നിരവധി സീരിയലുകള്‍.യുവ
സുന്ദരികളുടെ സ്വപ്ന നായകന് കവിരാജിന്റെ ഒരു
കാലത്തെ ജീവിതം കളര്‍ഫുള്ളായിരുന്നു.
ആലപ്പുഴയില്‍ സ്റ്റീല്‍ പാത്രം,സ്വര്‍ണ്ണപണി വ്യാപാരവുമായി നിറഞ്ഞ് നിന്ന പിതാവ് പതുക്കെ താഴ്ചയുടെ പടവുകള്‍ കണ്ട് തുടങ്ങി.ആറ് മക്കളടങ്ങുന്ന കുടുംബം ഒന്നുമല്ലാതായി.ഇതിനിടയില്‍ പിതാവ്
ക്യാന്‍സര്‍ ബാധിച്ചു മരിച്ചു.അമ്മ സരസ്വതി അമ്മാളിനും ഭര്‍ത്താവ് സുബ്രഹ്മണ്യന്റെ വിയോഗം തളര്ച്ചയായി.10ാം ക്ലാസ്സിലെ പഠനത്തോടൊപ്പം സ്വര്‍ണ്ണപണി തുടങ്ങി.എന്തിനെന്നറിയോ കുടുംബം പോറ്റാന്‍.
എന്നാല്‍ ജോലിയും പഠനവും തുടരാന്‍ കഴിയാതെ
അതുപേക്ഷിക്കേണ്ടി വന്നു കവിരാജിന്.അങ്ങിനെ
നാട് വിട്ട് കോടമ്പക്കത്ത് എത്തി.അവിടെ യാദൃശ്ചികമായി കണ്ട് മുട്ടിയ സുഹൃത്ത് വഴി ഹൈദരാബാദിലെ
നൃത്ത പഠന കേന്ദ്രത്തിലെത്തി നൃത്തം പഠിച്ച കവിരാജ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി.
ഇതിനിടയില്സഹോദരിയുടെ ഭര്‍ത്താവിന്റെ മരണം.
അവരും ഒപ്പം കൂടി.നിറം,കല്ല്യാണ രാമന്,തെങ്കാശി
പട്ടണം,കുഞ്ഞികൂനന്‍,മഴത്തുള്ളി കിലുക്കം,രണ്ടാം ഭാവം തുടങ്ങി ഒത്തിരി സിനിമകളിലും സീരിയലുകളിലും നല്ല വേഷം.
കൊല്ലം സ്വദേശിനി അനുവിനെ കെട്ടി.അതിനിടെ
അമ്മ മരിച്ചു.മനസ്സ് വഴുതി തുടങ്ങി ആത്മീയതയിലേക്ക് പതുക്കെ.മകന്റെ ജനനം ആത്മീയത കൂടിയതോടെ ആശങ്കയിലായ ഭാര്യ അവളുടെ വീട്ടിലേക്ക്.
കവിരാജ്ഹിമാലയത്തിലേക്ക്.ബദരീനാഥില്‍ യാത്ര അവസാനിച്ചു.പൂജയെല്ലാം പഠിച്ചു മടങ്ങിയെത്തി.ഇപ്പോള്‍
മാപ്രംപള്ളി ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ്
കവിരാജ്.എല്ലാം ശരിയായപ്പോള്‍ ഭാര്യ അനുവും
മകനും വന്നു.നല്ല അവസരം വന്നാല്‍ അഭിനയിക്കും.
ഫിലീം കോര്‍ട്ട്.