ഒരു ഫാഷന്‍ ഷോ ആയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്-തോല്പ്പിച്ചതിലല്ല….. വിബിത ബാബു.
ഇലക്ഷന് പ്രഖ്യാപിച്ചത് മുതല്‍ നിരവധി സ്ഥാനാര്‍ത്ഥികള്‍ തിളങ്ങി
നിന്നു.അതിനുള്ള പ്രധാന ഘടകം അവരുടെ സൗന്ദര്യം തന്നെയായിരുന്നു.എന്നാല്‍ അതില്‍ ചിലര്‍ പരാജയപ്പെട്ടു.അപ്പോഴും വന്നു ട്രോളുകള്‍ തോല്‍പ്പിച്ചു കളഞ്ഞല്ലൊ സൗന്ദര്യബോധമില്ലാത്ത
കുതിരകള്‍ എന്ന തരത്തിലെല്ലാം.
എന്നാല്‍ UDFസ്ഥാനാര്‍ത്ഥിയായി വന്ന അഡ്വക്കറ്റ് വിബിത ബാബുവിന് അതേ കുറിച്ച് പറയാനുണ്ട്.സ്ഥാനാര്ത്ഥിയാണെന്നറിഞ്ഞത് മുതല്‍ തന്റെ FBയില്‍ നിന്ന് ഞങ്ങള്‍ കുടുംബത്തോടൊപ്പം ചെയ്ത
യാത്രകളുടെ വീഡിയോയും ഫോട്ടോയും എടുത്ത് അപവാദ പ്രചരണം നടത്തുകയായിരുന്നു എതിരാളികള്‍.കുറച്ച് പേര് അംഗീകരിച്ചെങ്കിലും പലരും വിമര്‍ശിക്കാനാണ് ഉപയോഗിച്ചത്. തോല്‍വിക്ക് ശേഷം അതിനെ കുറിച്ച് ഒരു വീഡിയോ FBയില്‍ ചെയ്ത് കൊണ്ട് പറഞ്ഞത് –
എനിക്ക് വ്യക്തമായ നിലപാടുണ്ട്.ഒരു ഫാഷന്‍ ഷോ പോലെയല്ല
തിരഞ്ഞെടുപ്പിനെ നേരിട്ടത്.വൈറല്‍ സ്ഥാനാര്‍ത്ഥിയായല്ല ഞാന്‍
വോട്ട് തേടിയത്.ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ
വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടിയത്.ജീവിക്കാന്‍ സമ്മതിക്കണം എനിക്കൊരു കുടുംബമുണ്ട്.പുതുതായി ഒരു സ്ത്രീയും രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്.സുന്ദരിയാണെന്ന് പറഞ്ഞല്ല വോട്ട് ചോദിച്ചത്.സുന്ദരിയാണെന്ന് കരുതുന്നുമില്ല.ആര്‍ക്കാണ് ഇത്ര വൈരാഗ്യം.ഒരു അസഹിഷ്ണുതയുമുള്ള വ്യക്തിയല്ല.എന്തിനാണ് തേജോവധം ചെയ്യുന്നത്.
25 വര്‍ഷമായി LDFന്റെ കൈയ്യിലുള്ള സീറ്റാണെന്നറിഞ്ഞിട്ടാണ് മത്സരിച്ചത്.മല്ലപ്പള്ളിയില്‍ എനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുത്തതായും അഡ്വക്കറ്റ് വിബിത പറയുന്നു.ജനാധിപത്യത്തിന്റെ കളങ്കം തന്നെയാണ് സഹോദരി നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.
ഫിലീം കോര്‍ട്ട്.