പ്രണവിന് ഇന്ന് പിറന്നാള്‍.വിവാഹ കാര്യത്തില്‍ തീരുമാനം-സമ്മാനം.
മുപ്പതിന്റെ നിറവിലെത്തിയിരിക്കുന്നു ശ്രീ പ്രണവ്
മോഹന്‍ലാല്‍ എന്ന യൂത്ത് ഐക്കണ്‍!
ഒരിക്കല്‍ പോലും ഒന്നിനോടും ഒരു തരത്തിലുള്ള
അമിതാവേശവും കാണിക്കാതെയുള്ള ലളിത ജീവിതം.ജീവിത വഴിയില്‍ മറ്റുള്ളവരുടെ സ്ഥാനം തന്നെയാണ്.തനിക്കുമെന്ന് വിളിച്ച് പറയാന്‍ ഒരു മടിയും ഇതുവരെ പ്രണവ് കാണിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.സെറ്റിലാണെങ്കിലും യാത്രയിലാണെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ എന്നും താത്പര്യം കാണിക്കുന്ന നല്ല ഹൃദയത്തിന് ഉടമകൂടിയായ പ്രണവ് –
മോഹന്‍ ലാല്‍ സുചിത്ര ദമ്പതികളുടെ സീമന്ത പുത്രനാണ്.
താരത്തിന് ഇന്ന് മുപ്പതിന്റെ നിറവില്‍ ആഘോഷങ്ങളാണ്.ചെന്നൈയിലെ വീട്ടില്‍ അച്ഛന് അമ്മ സഹോദരി അടുത്ത ബന്ധുക്കള്‍ ചേര്‍ന്നുള്ള കേക്ക് മുറി. അത്.കഴിഞ്ഞ് നല്ലൊന്നാന്തരം സദ്യ-ആര്‍ഭാടങ്ങള്‍ ഒന്നും.ഒരിക്കലും പ്രണവിന്റെ ജന്മദിനത്തില് ഉണ്ടായിട്ടില്ല.എന്നും ഷൂട്ടിങ്ങ് തിരക്കിലാവാറുള്ള ലാലേട്ടന് ഇത്തവണ കൊറോണ മൂലം ചെന്നൈയിലെ വീട്ടില്‍ ഉണ്ടായിരുന്നു.
1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം.2002ല്‍
ഒന്നാമന് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല താരം
പ്രണവ് 2018ല്‍ ആദി എന്ന ചിത്രത്തില്‍ നായകനായി.
മറ്റുള്ളവരെ പോലെ നടനാകണം ആരാധകരാല്‍
ചുറ്റപ്പെടണം എന്ന ചിന്തകളില്ലാത്ത പ്രണവിന്റെ വിവാഹമായിരിക്കും ഈ ജന്മദിനത്തില് കുടുംബസമ്മാനമായി നല്‍കുക എന്നറിയുന്നു.
ഒപ്പം ഞങ്ങളും ആയുരാരോഗ്യസൗഖ്യം നേരുന്നു.
ഫിലീം കോര്‍ട്ട്.