നടി നിക്കി ഗില്‍റാണിയുടെ സഹോദരിക്ക് പണികിട്ടി. ഡ്രൈവിങ്ങിനെയാണ് അത്.
അവര്‍ക്ക് അവരുടെ ജീവന് പണയംവെച്ച് എന്തും
കളിക്കാം.എന്നാല്‍ അതിന് തിരഞ്ഞെടുക്കേണ്ട
സ്ഥലം പൊതു ഗതാഗതം നടക്കുന്ന റോഡല്ല.
അത്തരത്തിലൊരു സാഹസം ചെയ്തു കുരുക്കില്‍
പ്പെട്ടിരിക്കുകയാണ് നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗില്‍റാണി.
അവര്‍ ബന ശങ്കരിയിലെ സ്വന്തം വീട്ടില്‍ നിന്ന് മജസ്റ്റിക്കിലേക്ക് കാറോടിച്ച് പോകുമ്പോഴായിരുന്നു കൈവിട്ട കളി.കാര്‍ വേഗത്തില്‍ ഓടിക്കുന്നതിനിടക്ക് സെല്‍ഫിയെടുക്കുകയായിരുന്നു.എന്നിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
കന്നടയിലെ പ്രശസ്ത നടിയല്ലെ കണ്ടവരും ഫോളോ
വേഴ്സുമെല്ലാം ലൈക്കും ഷെയറും അടിച്ചു പ്രോത്
സാഹിപ്പിച്ചു.
എന്നാല്‍ അതിന്റെ അലകളടങ്ങും മുമ്പെത്തി ബാംഗ്ളൂരുവിലെ പോലീസ് ആസ്ഥാനത്ത് നിന്ന്.ആദ്യം പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞെങ്കിലും എല്ലാം പോലീസിന്റെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞെന്നും ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നുമായപ്പോള് നടി ക്ഷമാപണവുമായെത്തി.
അപകടകരമാം വിധം വാഹനമോടിച്ചതിനാണ്
സഞ്ജനക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.അതിന് താര സുന്ദരി 1000രൂപ പിഴയടച്ചു.ബാംഗ്ളൂ
രുവിലെ ട്രാഫിക് മാനേജ്മെന്റിലെത്തിയാണ് പിഴ
ത്തുക ഒടുക്കി രസീത് കൈപ്പറ്റിയത്.നടിയെന്നോ
നടനെന്നോ ബാംഗ്ളൂരു പോലീസിനില്ല.നിയമം
ശക്തമാക്കുമ്പോള്‍ സാധാരണക്കരന് ഭയക്കാതെ
റോഡിലിറങ്ങാം.
ഇനി താരസുന്ദരിയും ശ്രദ്ധിക്കും വാര്‍ത്ത വലുതല്ലെ.ഒറ്റ സെല്‍ഫിയിലൂടെ മാത്രമല്ല ആ സെല്‍ഫി
പത്രത്തിലും വന്നു ചുളുവില്‍.
ഫിലീം കോര്‍ട്ട്.