നടി സാറയെ രക്ഷിക്കണമെന്ന് അമൃത-എന്നാല്‍ അച്ഛന് സെയ്ഫ് അലിഖാന് കരീനയെയും കൊണ്ട് പറന്നു.
മകള്‍ ദുരന്തത്തില്‍ ചെന്ന് ചാടിയിട്ടുണ്ടെങ്കില്‍ അതിന് അമ്മക്ക് മാത്രമല്ല അച്ഛനുമുണ്ട് ഉത്തരവാദിത്വം.ചെറുപ്പക്കാരികളെ കിട്ടുമ്പോള്‍ നിലവിലുള്ള ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചത് തെറ്റ് തന്നെയാണ് സെയ്ഫ് അലിഖാന്.
നടന് സുശാന്ത് സിങ് രജ്പുതുമായി ഡേറ്റിങ്ങിലായിരുന്നെന്നും,തായ്ലെന്റില്‍ ഒപ്പം പോയിട്ടുണ്ടെന്നും സുശാന്ത് കഞ്ചാവ് വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.എന്നാല്‍ താന്‍ ഉപയോഗിച്ചില്ലെന്നും NCBയോട് ചോദ്യം ചെയ്യലിനിടെ സാറ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
സ്വന്തം ചോരയില്‍ പിറന്ന മകളെ രക്ഷിക്കാന്‍ സെയ്ഫ് അലിഖാനോട് ആദ്യ ഭാര്യ അമൃത പറഞ്ഞെങ്കിലും സെയ്ഫ് അലിഖാന് മകളുടെ കാര്യത്തിലിടപെടാതെ പുതിയ ഭാര്യ കരീന കപൂറിനെയും മകന്തൈമൂറിനെയും കൊണ്ട് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നു.കരീന അഭിനയിക്കുന്ന ലാല്‍ സിങ് ചന്ദ എന്ന സിനിമയുടെ ഷൂട്ട് ഡല്‍ഹിയിലാണ്.
മകള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ആദ്യ ഭാര്യയുമായി സെയ്ഫ് കലഹിച്ചാണ് മുംബൈ വിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെയ്ഫ് മകള്‍ക്ക് ജന്മം കൊടുത്തത് നിങ്ങളല്ലെ.അവള് വഴി തെറ്റിയെന്ന് തോന്നിയാല്‍ തിരുത്തേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതും അച്ഛന്റെ ഉത്തരവാദിത്വമാണ്.മകള്‍ ഉയരങ്ങള്‍ കീഴടക്കിയാണ് വന്നതെങ്കില്‍ തോളില്‍ വെച്ച് ലോകം ചുറ്റി ഇതെന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുമല്ലൊ.
സാറ കഴിഞ്ഞത് കഴിഞ്ഞു.വലിയ ലോകത്തെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് ജീവിക്കുക.
ഫിലീം കോര്‍ട്ട്.