സിനിമയില്‍ കണ്ട ജയിലില്‍ കിടക്കേണ്ടി വന്നു-ജീവിതം പഠിച്ചു.സീരിയല്‍ നടി ശാലു മോനോന്.
സരിതയില്‍ തുടങ്ങി ശാലുവില്‍ നിന്ന കേസ്സായിരുന്നു സോളാര്‍ തട്ടിപ്പ്.അതിന് മോഡലായി നിന്ന് ചതിക്കുമൂട്ടുനിന്നു എന്ന കുറ്റം ചുമത്തിയാണ് ശാലു മേനോനെ ചങ്ങനാശ്ശേരിയിലെ തന്റെ നൃത്ത വിദ്യാലയത്തില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ട് പോയതും ജയിലിലടച്ചതും.
അന്ന് പാവം ശാലു വിവാഹം വരെ കഴിച്ചില്ലായിരുന്നു.ബിജു രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് 25 ലക്ഷം വെട്ടിച്ചെന്നായിരുന്നു ആ കേസ്.ജയിലില്‍ നിന്നിറങ്ങി ആദ്യം ശാലു വിവാഹം കഴിച്ചു.
ആ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയായാണ് ഇപ്പോള്‍ ശാലു ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങളെ പാകപ്പെടുത്തി.അന്നേ വരെ സിനിമയില്‍ മാത്രമായിരുന്നു ജയില്‍ കണ്ടത്.നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു.പലതരം മനുഷ്യരെ കാണാന്‍ പറ്റി.എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്.വിശ്വാസം ആണെന്നെ പിടിച്ചു നിര്‍ത്തിയത്.അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ.അതൊരു വാശികൂടിയായിരുന്നു.എല്ലാം തിരിച്ച് പിടിക്കണമെന്ന വാശി.തൊട്ടടുത്ത ദിവസം ഞാന്‍ തന്നെ നൃത്തത്തിലേക്ക് മടങ്ങി ക്ലാസ്സുകള്‍ വീണ്ടും തുടങ്ങി.പ്രോഗ്രാമുകളില്‍
സജീവമായി ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.പിന്നെന്തിന്
വിഷമിക്കണം.ശാലു എല്ലാം കഴിഞ്ഞല്ലൊ അല്ലെ.
ഇനി ഇത്തരത്തില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഫിലീം കോര്‍ട്ട്.