നടി ശാരദ അന്തരിച്ചു-മോഹന്‍ ലാലിനും മഞ്ജുവാര്യര്‍ക്കും ആരാധകര്‍ക്കും നഷ്ടം.
വളരെ വേഗത്തില്‍ മുത്തശ്ശിക്ക് സ്വീകാര്യത കിട്ടിയിട്ടുണ്ടെങ്കില്‍ അത് ശാരദനായര്ക്കായിരുന്നു.കന്മദം എന്ന ചിത്രം കണ്ടവരാരും മറക്കില്ല കുറഞ്ഞ സീനിലെ ആ വലിയ കഥാപാത്രത്തെ.മഞ്ജുവാര്യരുടെ മുത്തശ്ശിയുടെ വേഷമായിരുന്നു കന്മദത്തില് ശാരദാനായര്‍ക്ക്.
മോഹന്‍ലാലിനെ മകനെപോലെ സ്നേഹിക്കുന്ന ആ
മുത്തശ്ശിയെ ആരാധകര്‍ക്കും വളരെ ഇഷ്ടമായി.ലോഹിതദാസായിരുന്നു കന്മദത്തിലൂടെ മുത്തശ്ശിയെ പരിചയപ്പെടുത്തിയത്.
അത് കഴിഞ്ഞ് ജയറാം മോഹിനി എന്നിവര്‍ നായിക നായകന്മാരായ പട്ടാഭിഷേകത്തിലും എത്തി മുത്തശ്ശിയുടെ വേഷത്തില്‍ തന്നെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു ഒരു വടി കുത്തി നടന്ന ആ മുത്തശ്ശി വിടവാങ്ങിയിരിക്കുകയാണ്.
92 വയസ്സിലെത്തിയ അവര്‍ക്ക് പ്രായത്തിന്റെതായ
അസ്കിതകളൊന്നുമില്ലായിരുന്നു.തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന് നായരുടെ ഭാര്യയായിരുന്നു.ശാരദ നായര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.