എസ്.പി.ബി.യുടെ മരണത്തില്‍ പങ്കുചേരാതെ തല അജിത്ത്.-മകന് പറഞ്ഞത്.
ലോക സംഗീതത്തിന് കനത്ത നഷ്ടം.നികത്താനാകാത്ത വിടവ്.എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചത് ഇതാണ്.ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര ദാമോദര്‍ ദാസ് മോദി,രാഷ്ട്രപതി റാം നാഫ് കോവിന്ദ്,ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ വരെ അനുശോചന സന്ദേശ
മൊരുക്കി SPBക്ക് യാത്രാമൊഴി നല്കി.
സിനിമയിലെ സംഗീത ലോകത്തെ എല്ലാ പ്രമുഖരും ആദരാഞ്ജലികളര്‍പ്പിച്ചു.എന്നാല്‍ തല അജിത്ത് മാത്രം ഒന്നും രേഖപ്പെടുത്തിയില്ല.അത് മറ്റ് നടന്മാരുടെ ഫാന്‍സുകാര്‍ കണ്ടെത്തി.വലിയ വാര്‍ത്തയാക്കി. ചില ചാനലുകളും ഏറ്റെടുത്തു.അതിനെ കുറിച്ച് SPBയുടെ മകന് SPചരണിനോടും ചോദിച്ചു.
എന്നാല്‍ പക്വതയുള്ള ഒരു മറുപടിയാണ് ചരണ്‍ കൊടുത്തത്.അജിത്ത് വിളിക്കുകയോ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നോ എന്ന വിഷയത്തെ കുറിച്ച് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്.അജിത്ത് എന്റെ നല്ല സുഹൃത്താണ്.അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
അച്ഛന്റെ നിര്യാണത്തിലുള്ള ദു:ഖത്തില്‍ അജിത്ത് പങ്കുചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വ ഭവനത്തിലിരുന്നത് ചെയ്യട്ടെ.എന്തിനാണ് അതിത്ര വലിയ ചര്‍ച്ചയാക്കുന്നത്.
അച്ഛന്റെ വിയോഗം എല്പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കുറച്ച് സമയം വേണം.ദയവായി അതിന് ഞങ്ങളെ അനുവദിക്കൂ.അതേ അതാണ് വേണ്ടത്.
ഫിലീം കോര്‍ട്ട്.