ഈ വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം-പിന്നിലൊരു കഥയുണ്ട്.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ഭാര്യാഭര്ത്താക്കന്മാരായത് എല്ലാവരുടെയും എതിര്‍പ്പിനെയും മറി കടന്നായിരുന്നു.എന്തായാലും ഒരു മാല മോഷണത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.മലയാളികള്‍ക്കത് ഇഷ്ടപ്പെട്ടു.വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റപ്പെടുകയും ചെയ്തു.
സുരാജും നിമിഷ സജയനും അതിലും മികച്ച ഭാര്യാഭര്ത്താക്കന്മാരായി എത്തുകയാണ്.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും എത്തുന്നത്.വിവാഹം കഴിഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയി
അണിയറ പ്രവര്‍ത്തകര്‍ വിട്ടിരിക്കുന്നത്.
മഹത്തായ ഭാരതീയ അടുക്കള.ഇനി ഈ അടുക്കളയില്‍ എന്തെല്ലാം പരിഹാസങ്ങളാണ് കയറികൂടിയിരിക്കുന്നതെന്ന് കണ്ടറിയണം.ജിയോ ബേബിയാണ് സംവിധായകന്.മുമ്പ് ഇദ്ദേഹം ചെയ്ത ചിത്രങ്ങളാണ് കിലോമീറ്റേഴ്സ്,രണ്ട് പെണ്‍കുട്ടികള്‍,കുഞ്ഞ് ദൈവം തുടങ്ങിയവ.
എന്തായാലും വിവാഹിതരായി നല്ല സന്തോഷത്തിലിരിക്കുന്ന സുരാജിനെയും നിമിഷയെയും കണ്ട് സന്തോഷത്തോടെ സിനിമ കഴിഞ്ഞിറങ്ങാന്‍ പ്രേക്ഷകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.മുമ്പ് ഇവരുടെ കല്ല്യാണ കുറിയും പുറത്തെത്തിയിരുന്നു.
ഫിലീം കോര്‍ട്ട്.