നടന് സുശാന്തിന്റെ മരണം കാമുകിയായ നടിയെ പോലീസ് പിടി കൂടി -നിര്‍മ്മാണ കമ്പനികളും.
ദുരന്തം നിറഞ്ഞ വര്‍ഷത്തിലെ വേദനകള്‍ക്ക് സുശാന്ത് സിംഗ് രജ്പുത്ത് എന്ന ബോളിവുഡ് നടന്റെ മരണം താങ്ങാന്‍ കഴിയാത്തതായി.എല്ലാ മരണങ്ങളും വേദന നല്‍കുന്നതാണ് ഒന്നും കുറച്ച് കാണുന്നില്ല.എന്നാല്‍ സകല സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും ഒരു
കയറില്‍ ജീവിതമവസാനിപ്പിച്ച സുശാന്തിന്റെ തീരുമാനം കടുത്ത വേദനയായി.
ലോക്ഡൗണിനെ തുടര്‍ന്ന് 2020ല്‍ ചെയ്യാന്‍ വെച്ചിരുന്ന പല സിനിമകളും റദ്ദാക്കി.അതിന്റെ വേദന ഒരു വശത്ത്. എന്തായാലും മുംബൈ പോലീസ് സുശാന്തിന്റെ സുഹൃത്തും കാമുകിയുമായ നടി റിയ ചക്രവര്‍ത്തിയെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തത് 10
മണിക്കൂറിലേറെ സമയമാണ്. രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 കഴിഞ്ഞിട്ടും നിര്‍ത്തിയിട്ടില്ലെന്നാണ് വിവരം.
സുശാന്തിനെ വിഷാദ രോഗത്തിലേക്ക് നയിച്ച കാര്യങ്ങളാണ് ചോദിക്കുന്നത്.അവസാന കാലത്ത് അതിനുള്ള മരുന്ന്കഴിക്കാ റുണ്ടെന്ന് ക്രിയേറ്റീവ് മാനേജറായ സിദ്ധാര്‍ത്ഥ് പിഥാനി മൊഴി നല്കി.
കരാറായ സിനിമകള്‍ റദ്ദാക്കിയ നിര്‍മ്മാണ കമ്പനികള്‍ അതിന്റെ കാരണവും രേഖകളും ഹാജരാക്കാനും മുന്‍ നിര നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് പുറത്ത് വരണം.
ഫിലീം കോര്‍ട്ട്.