ഈ നടന്റെ അവസ്ഥ കണ്ടില്ലെ!!ക്യാന്‍സര്‍ വന്നതാണ്.ഒന്നുമില്ല ആരുമില്ല താരസംഘടനയും.
വെള്ളിവെളിച്ചത്തില്‍ ശോഭയോടെ നില്‍ക്കുന്നത് മാത്രമാണ് ബാക്കി.ചികിത്സിക്കാനുള്ള പണം പോലും മിച്ചമായില്ല.ഈ അവസ്ഥയിലുള്ളത് തമിഴ് നടന് തവസിയാണ്.എത്രയെത്ര സിനിമകള്‍ മുന്‍ നിര നായകന്മാര്ക്കൊപ്പം അഭിനയിച്ചു.ആരാധകര്‍ നിരവധിയുണ്ട്.എന്നാല്‍ ആരാധകര്‍ക്കും കൂടെ അഭിനയിച്ച നടന്മാര്ക്കും അറിയാത്തത് ഒന്നുണ്ട്.തവസി എന്ന നടന്റെ ഇന്നത്തെ അവസ്ഥ ക്യാന്‍സര്‍ രോഗ ബാധിതനായി ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിലാണ് അദ്ദേഹം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചികിത്സക്കുള്ള വഴികളെല്ലാം അടഞ്ഞു.അതോടെ ആകെ അങ്കലാപ്പിലായി കുടുംബം. ഇപ്പോള്‍ മകന് അറുമുഖം രംഗത്തെത്തിയിരിക്കുകയാണ്.സിനിമതാരങ്ങളോടും താരസംഘടനകളോടും സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട്. വേദനയില്‍ പുളയുന്ന അച്ഛനെ ഇവര്‍ക്ക് നല്ല ആരോഗ്യത്തൊടെ തിരിച്ച് വേണം.അതിന് വേണ്ടത് പണമാണ്.ആ പണത്തിനാണ് മകനിന്ന് കൈനീട്ടുന്നത്.
ആരോഗ്യവാനായിരുന്ന അറുമുഖത്തിനെ ഇപ്പോള്‍ കണ്ടാല്‍ ആരും കരഞ്ഞുപോകും.അങ്ങനെയായിരിക്കുന്നു അവസ്ഥ. ഏറ്റവും കൂടുതല്‍ തവസി അഭിനയിച്ച വേഷങ്ങള്‍ ജ്യോത്സ്യന്റെയും പൂജാരിയുടെതുമെല്ലാമായിരുന്നു.ശിവകാര്ത്തികേയന് നായകനായ വരുത്തപടത വാലിബര്‍ സംഘത്തിലെ വേഷം തവസിയെയും ജനകീയനാക്കി.
നടികര്‍ സംഘം തവസിയുടെ പ്രശ്നത്തിലിടപെടണമെന്ന് സോഷ്യല്‍ മീഡിയയില്‍ മുറവിളി തുടങ്ങി.
ഞങ്ങളും അതേറ്റെടുക്കുന്ന നല്ല മനസ്സുള്ളവര്‍ ഇടപെടുക ആ മനുഷ്യന് വേദനയില്‍ നിന്ന് മുക്തി നേടട്ടെ.തവസിയെ മറക്കരുത് സഹായിക്കുക.
ഫിലീം കോര്‍ട്ട്.