നടി ഉര്‍വ്വശിക്ക് മമ്മുട്ടി,മോഹന്‍ലാല്‍ ഇവരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം -വെളിപ്പെടുത്തുന്നു.
മലയാളത്തിന്റെ അഭിമാനമാണ് ഉര്‍വ്വശി എന്ന നടി.
പൂര്‍ണ്ണ സിനിമാകുടുംബം. സഹേദരനും സഹോദരിമാരും സിനിമയില്‍ തന്നെ.ആദ്യം ഉര്‍വ്വശിക്ക് നടനായിരുന്ന സഹോദരന് പ്രിന്‍സ് നായരെ നഷ്ടപ്പെട്ടു.പിന്നെ ചേച്ചി കല്പനയെയും ഹൈദരാബാദില്‍ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എല്ലാ ദു:ഖങ്ങളും ആ കുടുംബത്തിന് മാത്രമായിരുന്നില്ല.കേരളവും മലയാളികളും ഏറ്റെടുത്തു.
നിരവധി ഭാഷകളില്‍ അഭിനയിച്ച ഉര്‍വ്വശി എല്ലാ നായകന്മാര്ക്കൊപ്പവും അഭിനയിച്ചു.മനോജ് കെ.ജയനെ
വിവാഹം കഴിച്ചെങ്കിലും ദാമ്പത്യത്തില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒരു മകളായതിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
മമ്മുട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും തുടക്കം
മുതല്‍ അഭിനയിക്കുന്ന ഉര്‍വ്വശിയോട് ഇവരില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇങ്ങനെ പറയും-
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് ലാലേട്ടന്റെയും മമ്മുക്കയുടെയും നല്ല സപ്പോര്‍ട്ടുണ്ടായിരുന്നു.അവര്‍ക്കൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തു.
ലാലേട്ടന് ഏത് തരം കഥാപാത്രമായാലും ഇന്‍വോള്‍വായി അഭിനയിക്കുന്ന ആളാണ്.മമ്മുക്ക വേറെ സ്റ്റൈലാണ്.ഇരുവരും തമ്മില്‍ ഒരു ബന്ധവുമില്ല.ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരാണ് ഇരുവരും.എന്തിനും കുറ്റം.ചെറുപ്പക്കാരനായാലും വയസ്സനായാലും നായികക്ക് പ്രായം കുറഞ്ഞാലും.എന്നാല്‍ മറ്റ് ഭാഷകളില്‍ ഇതൊന്നും ചോദ്യം ചെയ്യാന്‍ ആളില്ലെന്നും ഉര്‍വ്വശി പറയുന്നു.
മിഥുനം,കളിപ്പാട്ടം,ഭരതം,സ്ഫടികം,യോദ്ധ എന്നീ
സൂപ്പര്‍ ഹിറ്റുകള്‍ ലാലേട്ടനൊപ്പവും മമ്മുട്ടിക്കൊപ്പം
ന്യൂ ഡല്‍ഹി,നിറക്കൂട്ട്,മൃഗയ,കിഴക്കന്‍ പത്രോസ്,ആയിരപ്പറ തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.രണ്ട് പേരെയും തുല്ല്യ ഇഷ്ടമാണെന്ന് തെളിയിച്ചില്ലെ.
ഫിലീം കോര്‍ട്ട്.