വടിവാള്‍ കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് വിജയ് സേതുപതി- അഹങ്കാരത്തിന്റെ ആള്‍രൂപം-ക്ഷമചോദിച്ച്.
ഇതിന് മുമ്പ് ഇത്തരത്തിലൊരു വാര്‍ത്തയും വീഡിയോയും നാം
കണ്ടതാണ്.ഒരു തെരുവ് ഗുണ്ടയുടെ ജന്മദിനത്തിന് വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്നതും തന്റെ കിങ്കരന്മാര്ക്ക് കൊടുക്കുന്നതും അവരെ മൊത്തം പോലീസ് അറസ്റ്റ് ചെയ്തതുമായിരുന്നു ആ വാര്‍ത്ത. എന്നാല്‍ അത്തരത്തിലൊരു മോശം പ്രവര്‍ത്തി തമിഴ് നടന് വിജയ് സേതുപതിയില്‍ നിന്ന് വന്നത് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടി.ഈ വടിവാള്‍ ജന്മദിനാഘോഷത്തെ എല്ലാവരും ഒരുപോലെ എതിര്‍ത്തു.
സംഭവം നടന്നത് വിജയ് സേതുപതിയെ വെച്ച് പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു.അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കേക്ക് മുറിക്കാനാണ് താരം ഉറയില്‍ നിന്ന് വടിവാളൂരിയതും അത് വെച്ച് കേക്ക് മുറിച്ച് കൊടുത്തതും.
പണി പാളി എന്ന് തിരിച്ചറിഞ്ഞതോടെ സേതുപതി തന്റെ ഫെയ്സ്
ബുക്കില്‍ ഇങ്ങനെ കുറിപ്പിട്ടു.ഈ ഫോട്ടോ ഇത്തരം പ്രവര്‍ത്തി
തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും.പൊന്‍ റാം സാറിന്റെ സെറ്റില്‍ വെച്ചായിരുന്നു ജന്മദിനം ആഘോഷിച്ചത്.
സിനിമയില്‍ വാള് ഒരു പ്രധാന ഘടകമായിരുന്നു അത് കൊണ്ടാണ് വാള് ഉപയോഗിച്ച് കേക്ക് മുറിച്ചത്.ഇത് തെറ്റായ പ്രവര്‍ത്തിയാണെന്ന് പലരും പറയുകയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തു.തന്റെ പ്രവര്‍ത്തിയില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. ഇതാണ് FBയിലെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.മരം മുറിക്കുന്ന വാള് സിനിമയിലെ പ്രധാന ഘടകമാകാതിരുന്നത് ഭാഗ്യം…….
ജന്മദിനത്തിന് ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ആശംസകള്‍.
ഫിലീം കോര്‍ട്ട്.