അനുപമ പരമേശ്വരനെതിരെ ആരാധകര്‍-ബഹുമാനിക്കാന്‍ പഠിക്കണമെന്ന്.
പവന് കല്ല്യാണിന്റെ പ്രകടനത്തെ അഭിനന്ദിച്ച്കൊണ്ടുള്ള അനുപമയുടെ ട്വിറ്റാണ് അപ്രതീക്ഷിതമായി താരത്തിന് തിരിച്ചടിയായത്.മലയാള സിനിമക്ക് ഏറെ പ്രിയങ്കരിയാണ് താരം.ആദ്യ ചിത്രം തന്നെ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രം ചെയ്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടി.എന്നാല്‍ ഇപ്പോള്‍ താരം നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന് കല്ല്യാണിന്റെ ആരാധകരുടെ നീരസത്തിന് പാത്രമായി.
അടുത്തിടെ ഇറങ്ങിയ വക്കീല്‍ സാബ് എന്ന പവന് കല്ല്യാണ്‍ ചിത്രം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനു.കരുത്തുറ്റ കഥാപാത്രം എന്ന് പറഞ്ഞ് പവന് കല്ല്യാണില്‍ തുടങ്ങി നിവേത,അനന്യ,അഞ്ജലി,പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം അഭിനന്ദനം അറിയിച്ചു. എന്നിട്ടും ഈ ട്വിറ്റിന്റെ പേരില്‍ കാര്യങ്ങല്‍ വഷളായി. കാരണം ട്വിറ്റില്‍ പ്രകാശ് രാജിനെ സര് എന്ന് അഭിസംബോധന ചെയ്തപ്പോള്‍ പവന് കല്ല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധകപക്ഷം.നടനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന് കല്ല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തി ആണ് എന്നാണ് ആരാധകര്‍ പറയുന്നത്.ഉടനെ തന്നെ ക്ഷമ പറഞ്ഞ് അനുപമയുടെ അടുത്ത ട്വിറ്റെത്തി.പവന് കല്ല്യാണ്‍ ഗാരുവിനോട് ഒരുപാട്
ബഹുമാനവും സ്നേഹവുമുണ്ട് എന്നായി അനുപമ.ആസൂത്രിതമായി ഇരകളായ മൂന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന നല്ല അഭിഭാഷകനായി പവന് കല്ല്യാണ്‍ വേഷമിടുന്ന ചിത്രമാണ് വക്കീല്‍ സാബ്.
അമിതാബ്ബച്ചന് വേഷമിട്ട പിങ്ക് എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ഈ ചിത്രം.
ഫിലീം കോര്‍ട്ട്.