അനുമോളുടെ വിവാഹ ഫോട്ടോ വൈറല്‍-ആരാധകരും ആകാംക്ഷയില്‍.
ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലെ മിന്നും താരമാണ് അനു.അനുവിന്റെ ആരാധകര്‍ കുറച്ചൊന്നുമല്ല ഉള്ളത്.അനുമോളുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്.നവവധുവിനെ പോലെ അണിഞൊരുങ്ങി നില്ക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.ആരാധകരുടെ സംശയത്തിനും ചോദ്യങ്ങള്‍ക്കും മറുപടിയുമായി താരം തന്നെ രംഗത്തെത്തി.ആരും പേടിക്കണ്ട എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല.ഇത് വെറും ഒരു ഫോട്ടോഷൂട്ട് മാത്രമാണ്. വിവാഹമാകുമ്പോള്‍ എല്ലാവരേയും അറിയിക്കുമെന്ന് താരം അറിയിച്ചു.
നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പഠാര്‍ സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെയാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം.തിരുവനന്തപുരത്ത് നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍.ഒരിടത്ത് ഒരു രാജകുമാരി,സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളവതരിപ്പിച്ചു.കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറ കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോള്‍ സ്റ്റാര്‍ മാജിക് ടീമിനും പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയാണ്.
ഫിലീം കോര്‍ട്ട്.