അനുശ്രീയുടെ വാവയെ കണ്ടോ? കുട്ടിപാട്ടിലൂടെ-
നടി അനുശ്രീ രസകരമായ കുടുംബ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.ചിരി പടര്‍ത്തുന്ന ഇത്തരം വീഡിയോകള്‍ കാഴ്ചക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.ചേട്ടന് കുഞ്ഞുണ്ടായ വിശേഷം അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ-ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം.ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും.തളരരുത് പുത്രാ തളരരുത് എല്ലാം നേരിട്ട് നമുക്ക് മുന്നോട്ട് പോകാം.
ഇപ്പോള്‍ ചേട്ടന്റെ കുഞ്ഞുവാവയെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചത്.മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു കൊച്ചു കുട്ടി പാടിയ പാട്ടിന് ചുണ്ടനക്കിയാണ് അനുശ്രീയുടെ തകര്‍പ്പന്‍ പ്രകടനം.പേരെന്താണ് തത്തമ്മെ പേരതത്തമ്മേ എന്ന കുട്ടിപാട്ടാണ് അനുശ്രീ ഭാവാഭിനയത്തോടെ അവതരിപ്പിക്കുന്നത്.കൊച്ചു കുട്ടിയെ പോലെ ഒരുങ്ങി കുഞ്ഞുവാവയെ മടിയിലിരുത്തിയാണ് കക്ഷിയുടെ അഭിനയം.പാട്ട് ആസ്വദിച്ച് ചിരിയോടെ കുഞ്ഞുവാവയുടെ ആ ഇരിപ്പ് കാണാനും നല്ല ചേലാണ്.ഈ ചിരി വീഡിയോക്ക് സിനിമാരംഗത്ത് നിന്നുള്‍പ്പെടെ നിരവധി പേരാണ് ലൈക്കുകലും കമന്റുകളുമായി എത്തിയത്.
ഫിലീം കോര്‍ട്ട്.