അന്യരാജ്യത്ത് കുടുങ്ങികിടക്കുന്ന പൃഥ്വിരാജ് സുരക്ഷിതന്‍ പ്രാര്‍ത്ഥനയില്‍ സുപ്രിയ മല്ലിക.
അതെ ലോക സമസ്തോ സുഖിനോ ഭവന്തു: എന്ന മന്ത്രത്തിന്റെ അര്ത്ഥംഇപ്പോഴാണ്പലര്ക്കുംതിരിഞ്ഞ്തുടങ്ങിയിരിക്കുന്നത്.തനിക്ക്മാത്രം സുഖവും സന്തോഷവും എന്ന് പ്രാര്‍ത്ഥിച്ചത് വെറുതെയാകുന്ന കാഴ്ചയാണ് കോവിഡ് എന്ന രോഗത്തിലൂടെ ഇല്ലാതായതും ലോക സമസ്തോ സുഖിനോ ഭവന്തു:എന്ന മന്ത്രത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചതും ലോകത്തിന് സുഖവും സന്തോഷവുമുണ്ടങ്കിലേ ഓരോ വ്യക്തിക്കും നിലനില്‍പ്പുണ്ടാവുകയുള്ളൂ.ഏറ്റവും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാനാണ് ബ്ലസ്സിക്കൊപ്പം വിമാനം കയറി പൃഥ്വിരാജും
അമലാപോളുമടക്കം അറുപതോളം ഷൂട്ടിങ്ങ് ക്രൂ ജോര്ദ്ധാനിലേക്ക് പറന്നത്. പറന്നത് മുതല്‍ കൊറോണ വൈറസും പറന്ന് പടരാന്‍
തുടങ്ങിയിരുന്നു. എന്നാല്‍ ജോര്‍ദ്ധാനിലെ മണലാരണ്യത്തില്‍ ഷൂട്ടിങ്ങ് തുടര്‍ന്നു. പക്ഷെ അധികം നീണ്ടില്ല ആ രാജ്യവും സുരക്ഷ
ശക്തമാക്കിയതോടെ സംഘം അവിടെ കുടുങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന് ഇടപെട്ടു ഷൂട്ടിങ്ങ് സംഘത്തിന്റെ വിസാകാലാവധി നീട്ടി
കൊടുത്തു. പക്ഷെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സംഘം അവിടെ കുടുങ്ങികിടക്കുകയാണ് . ഭാര്യ സുപ്രിയയും അമ്മ മല്ലികയും
പ്രാര്‍ത്ഥനയിലാണ് ഒപ്പം ആരാധകരും ഇവര്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ല എന്നറിയുന്നത് സന്തോഷം പകരുന്നതാണ്.