അപകടത്തെ തുടര്‍ന്ന് മഞ്ജിമക്ക് ഒരിക്കലും നടക്കാന്‍ കഴിയാത്ത അവസ്ഥ.
അപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റതും നടക്കാനാകാതെ വന്നതുമായ അനുഭവം പങ്കുവെച്ച് നടി മഞ്ജിമ മോഹന്‍.കുറെ കാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു താരം ശസ്ത്രക്രിയക്കും വിധേയയായിരുന്നു.ഇവാക്കര് ഉപയോഗിച്ച് നടന്നിരുന്ന ഈ ദിനങ്ങളുടെ ഓര്‍മ്മകളും ചിത്രങ്ങളും അതിജീവിച്ച അനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് മഞ്ജിമ പങ്കുവെച്ചത്.സ്വന്തം കാലില്‍ ഉടനെ ഒന്നും നടക്കാന്‍ ആകില്ലെന്ന് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും മഞ്ജിമ കുറിച്ചു.സ്വന്തം കാലില്‍ നടക്കുക എന്ന യാഥാര്‍ഥ്യം വളരെ വളരെ അകലെയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങള്‍.ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു.നിങ്ങളില്‍ തന്നെ വിശ്വസിക്കുക.ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു.ഇനി വരുന്നതും തരണം ചെയ്യും.മഞ്ജിമ ഇന്‍സ്റ്റഗ്രാമിലാണ് കുറിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.