‘അമ്മയറിയാതെ’ സീരിയല്‍ താരങ്ങളായ ശ്രീതുവും നിഖിലും ലൈവില്‍…..
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് അമ്മയറിയാതെ.പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖില്‍ നായരുമാണ്.അലീന പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ശ്രീതു അവതരിപ്പിക്കുന്നത്.അമ്പാടി എന്ന നായക കഥാപാത്രത്തെയാണ് നിഖില്‍ ചെയ്യുന്നത്.ഇരുവരും ഒന്നിച്ച് ലൈവില്‍ എത്തിയിരിക്കുകയാണ്.തങ്ങളുടെ പ്രിയ താരങ്ങള്‍ ഒന്നിച്ച് ലൈവിലെത്തിയതിന്റെ വീഡിയോ ആരാധകരും സന്തോഷത്തോടെ ഏറ്റെടുത്തു.ലൈവില്‍ നിരവധി ആരാധക ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി കൊടുത്തിട്ടുണ്ട്.
ശ്രീതുവും നിഖിലും മലയാളികളല്ലെ എന്നാണ് ഒരാള്‍ ചോദിച്ചത്.തങ്ങള്‍ രണ്ട് പേരും മലയാളികളാണെന്നും ശ്രീതു ചെന്നൈയും നിഖില്‍ ബെംഗ്ളൂരുമാണെന്നാണ് ഇരുവരും പറഞ്ഞത്.വളര്‍ന്നതും പഠിച്ചതും കേരളത്തിന് പുറത്തായതിനാലാണ് സ്ലാങില്‍ വ്യത്യാസം.വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താനിപ്പോഴൊന്നും അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ശ്രീതുവിന്റെ മറുപടി.അമ്മയറിയാതെ സീരിയലില്‍ നിന്നും നിഖില്‍ ഇടക്ക് പോയിരുന്നു.പിന്നീട് തിരിച്ചെത്തി.അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അലീനയുടെ ടോര്‍ച്ചര്‍ താങ്ങാനാകാതെ പോയതാണെന്നും.ഇനി ടോര്‍ച്ചര്‍ ചെയ്യില്ലെന്ന് ഉറപ്പ് തന്നതിനാലാണ് മടങ്ങിവന്നതെന്നുമാണ് നിഖില്‍ തമാശയായി പറഞ്ഞത്.നിഖിലിന് പകരം അമ്പാടിയായി വിഷ്ണു ഉണ്ണികൃഷ്ണന് എത്തിയെങ്കിലും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.അമ്പാടി മാറിയതില്‍ ആരാധകര്‍ നിരാശയറിയിച്ച് ഏഷ്യാനെറ്റിന്റെ ഫെയ്സ് ബുക്ക് പേജില്‍ കമന്റുകളിട്ടു.ആരാധക ആവശ്യം ശക്തമായതോടെ അമ്പാടിയായ നിഖില്‍ തന്നെ തിരികെയെത്തി.തമിഴ് ചാനലുകളിലും നിരവധി റിയാലിറ്റി ഷോകളിലും ശ്രീതു പങ്കെടുത്തിട്ടുണ്ട്.നര്‍ത്തകി കൂടിയാണ് താരം.
ഫിലീം കോര്‍ട്ട്.