അയാള്‍ എന്നെ ചതിക്കുകയായിരുന്നു ,പ്രണയം തകര്‍ന്ന വേദനയില്‍ നടി സന.

വളരെ ആവേശ പൂര്‍വ്വമായിരുന്നു കാര്യങ്ങളെല്ലാം നടന്നത്. ഒരിക്കല്‍ പോലും ആരാധകര്‍ക്ക് സംശയിക്കേണ്ടതായി വന്നില്ല.എല്ലാവരും കരുതിയത് ഇരുവരും ഇന്നല്ലെങ്കില്‍ നാളെ ഒന്നാകുമെന്നായിരുന്നു.നൃത്ത സംവിധായകനായ മെല്വിന് ലൂയിസും നടി സനാഖാനും തമ്മിലുള്ള പ്രണയത്തിന് വെള്ളവും വളവും നല്‍കിയത് സോഷ്യല്‍ മീഡിയയായിരുന്നു.എന്നാല്‍ ഇതൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല എന്നതാണ് സത്യം.രണ്ട് പേരും വേര്‍പിരിഞ്ഞിരിക്കുകയാണ് ഒരഭിമുഖത്തിലൂടെ അതിനുള്ള കാരണമായി സന പറയുന്നത്,
ഞാനെന്റെ ഹൃദയമാണ് മെല്വിന് സമ്മാനിച്ചത്. ഒരു കളങ്കവുമില്ലാതെ നിറഞ്ഞ മനസ്സോടെ സ്നേഹിച്ചു എന്നാല്‍ അയാളെന്നെ
ചതിക്കുകയായിരുന്നു.എന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കി. എന്നെ ചതിച്ചതറിഞ്ഞത് മുതല്‍ ഞാന്‍ ദു:ഖത്തിലായി, വിഷാദ രോഗിയായി.
മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് കേട്ടിരുന്നു.എന്നാല്‍ മെല്വിന് നിഷേധിച്ചപ്പോള്‍ ഞാനത് വിശ്വസിച്ചെന്നും എന്നാല്‍
ഇപ്പോളറിയുന്നു ആ കളികളൊന്നും കൂടാതെ അയാള്‍ മറ്റൊരാളെ പ്രണയിക്കുകയാണെന്ന്. നഷ്ടം എനിക്ക് മാത്രമെന്നും സന കൂട്ടിച്ചേര്‍ക്കുന്നു.
സന, കഴിഞ്ഞത് കഴിഞ്ഞു ജീവിച്ച് കാണിച്ച് കൊടുക്കുക.