അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു വളരെ വിഷമം പിടിച്ചവാര്ത്ത.
അര്‍ച്ചന കവിക്കും ഈ വാര്‍ത്ത വല്ലാത്ത വേദനയാണ് കാരണം സംഗതി സത്യമാണെങ്കിലും ആളുകള്‍ വേഗം കേള്‍ക്കാനും കാണാനും വേണ്ടി പലചാനലുകളും കൊടുക്കുന്ന തലക്കെട്ടുകളാണ് താരത്തെ കൂടുതല്‍ നിരാശയിലേക്കു തള്ളിവിടുന്നത്, തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും തുറന്ന് പറഞ്ഞ അര്‍ച്ചനയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഇത് വാര്‍ത്തയാക്കിയപ്പോള്‍ തലക്കെട്ട് വളച്ചൊടിച്ച് നല്‍കിയതില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട വീഡിയോ ശ്രദ്ധനേടുന്നു. അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഉണ്ടാവരുത് ഇങ്ങനെയൊരു അവസ്ഥ അവര്‍ക്ക് ഇതൊരു ക്ലിക്ക് മാത്രമാണ്. ഇത് കാണുമ്പോള്‍ ഒരുപാട് ക്ലിക്കുകള്‍ കിട്ടിയിട്ടുമുണ്ടാവും എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എന്നില്‍ ശേഷിക്കുന്നതെന്ന് പറഞ്ഞായിരുന്നു അര്‍ച്ചന കവി സംസാരിച്ചത്. മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല. അതിനാല്‍തന്നെ എന്താണ് എഴുതിയത് എന്ന് അവന് മനസ്സിലാവണമെന്നില്ല. ക്ലിക്കും വ്യൂസും ലഭിക്കാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. മാനസികമായി ചില പ്രശ്നങ്ങളിലൂടെയായിരുന്നു താന്‍ കടന്നുപോയിരുന്നതെന്നും അത് തിരിച്ചറിഞ്ഞതിനെക്കുറിച്ചും അര്‍ച്ചന നേരത്തെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അഭിനയിക്കുമ്പോള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനാവാതെ വന്നിരുന്നു. ചില സമയത്ത് ഓവര്‍ ആക്ടിങ് ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. പള്ളിയില്‍ പോയപ്പോള്‍ ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു. ആ സംഭവത്തിന് ശേഷം 2 ദിവസം നിര്‍ത്താതെ കരച്ചിലായിരുന്നു താരം. അമ്മയോട് താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. സ്റ്റാന്‍ഡ്അപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ചനയെ വിവാഹം ചെയ്തത്. പരസ്പര സമ്മതത്തോടെയായി വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. തന്റെ വിഷാദാവസ്ഥയായിരുന്നില്ല വേര്‍പിരിയലിന് കാരണം വ്യത്യസ്തമായ കാര്യങ്ങളാണ് ജീവിതത്തില്‍ വേണ്ടതെന്ന് മനസ്സിലാക്കിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. ആരുടെ ജീവിതത്തിലേക്കും എത്തിനോക്കാതിരിക്കുക നമുക്ക് പരിഹരിക്കാന്‍ കഴിയാത്തതു ഊതി വീര്‍പ്പിച്ചു ഹരം കണ്ടെത്തുന്നത് ശോഭനമല്ല.. അര്‍ച്ചന നിങ്ങള്‍ മടങ്ങിവരിക ഞങ്ങള്‍ കാത്തിരിക്കുന്നു FC