അവതാരകരായ അപര്‍ണ്ണയുടേയും ജീവയുടേയും കിടപ്പറ ഫോട്ടോഷൂട്ട് വൈറലാകുന്നു…

അവതരണ കലയില്‍ വിജയം വരിക്കുക വലിയ പ്രയാസമുള്ള കാര്യമാണ്, ആ കടമ്പ കടന്ന് നിരവധി ആരാധകരെ സ്വന്തമാക്കിയ പല അവതാരകരുണ്ട്. ആദ്യ പരിപാടി മുതല്‍ ഇന്നും ടെലിവിഷന്‍ രംഗത്ത് സജീവമായി നില്‍ക്കുന്നവരുമുണ്ട്.
രഞ്ജിനി ഹരിദാസും പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും, ലക്ഷ്മി നക്ഷത്രയും, മിഥുനും, ആതിരയുമെല്ലാം ഇത്തരത്തില്‍ നിരവധി ആരാധകരുള്ള അവതാരകരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കൂട്ടത്തില്‍ പേര് ചേര്‍ക്കപ്പെട്ട രണ്ട് പേരുണ്ട്. മലയാള ടെലിവിഷന്‍ രംഗത്തെ അവതാരകരായ താരദമ്പതികള്‍. സീ കേരളം ചാനലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരായി മാറിയ ജീവ ജോസഫും അപര്‍ണ തോമസുമാണ് ആ രണ്ട് പേര്. ജീവയാണ് അവതരണ രംഗത്തേക്ക് ആദ്യം വരുന്നത്. തൊട്ടുപിന്നാലെ അപര്‍ണയും ടെലിവിഷനില്‍ അവതാരകയായി മാറി. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് സീ കേരളത്തില്‍ തന്നെ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്.
വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി ഇരുവരെങ്കിലും ഇപ്പോഴും പുതു ദമ്പതിമാരെ പോലെ തന്നെയാണ്.ഇവര്‍ ഒരുമിച്ചുള്ള ധാരാളം ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സാധാരണ ഫോട്ടോഷൂട്ട് മുതല്‍ ബെഡ്റൂം, ബാത്റൂം ഫോട്ടോഷൂട്ട് വരെ ഇരുവരും ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയം ഇരുവരും അതിന് നല്കുന്ന രസകരമായ ക്യാപ്ഷനുകളാണ്. ഏറ്റവും പുതിയ ബെഡ്റൂം ഫോട്ടോഷൂട്ടുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ‘ഞായറാഴ്ച ഈ കുരങ്ങനൊപ്പം..’ എന്ന ക്യാപ്ഷനോടെയാണ് അപര്‍ണ ചിത്രങ്ങള്‍ പങ്കുവച്ചത്. കുരങ്ങന് നിന്റെ കെട്ടിയോന് എന്ന് ജീവ അതിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.
അത് തന്നെയല്ലേ അപര്‍ണയും എഴുതിയതെന്ന് ആരാധകരുടെ മറുപടി. ജിക്സണ്‍ ഫ്രാന്‍സിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നല്ല ബെഡ്റൂം, ഇത് പ്രചോദനമാക്കി ഇതില്കൂടുതല് ആരുകാണിക്കുമെന്നു കാത്തിരുന്നു കാണാം FC