ആദ്യം അപവാദ പ്രചാരണങ്ങള്‍, ശേഷമാണ് സായ്കുമാറുമായി വിവാഹം നടി ബിന്ദു പണിക്കര്‍…..

സായ്കുമാര് ഭാര്യയേയും മകളെയും ഉപേക്ഷിച്ചാണ് ബിന്ദുപണിക്കരെ ഒപ്പം കൂട്ടിയത്, ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചു, ആ ദുഃഖത്തില്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു അവര്‍, ആശ്വസിപ്പിക്കാന്‍ മറുനാട്ടില്‍ ഒരു ഷോയ്ക്ക് കൊണ്ട് പോയതോടെയാണ് സായ്കുമാറിനെയും ബിന്ദു പണിക്കരെയും കുറിച്ച് ഗോസ്സിപ് ഉയരുന്നത്. അതിന്റെ പേരില്‍ ബിന്ദുവിനെ ഒറ്റപ്പെടുത്താന്‍ സായ്കുമാര് തയ്യാറായില്ല. വിവാഹം കഴിച്ചു അതോര്‍ക്കുകയാണ് ബിന്ദു പണിക്കര്‍..
മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കര്‍.ഇന്നും മലയാളത്തില്‍ ഓര്‍ത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രി കൂടിയാണ് ഇവര്‍. സംവിധായകന് ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ഭര്‍ത്താവ് മരിച്ച ശേഷം നടന് സായ്കുമാറിനെ ബിന്ദു പണിക്കര്‍ വിവാഹം കഴിച്ചു. എന്നാല്‍ ഇരുവരുടേയും പേര് ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ കേട്ടതിന് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.
2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ താരത്തിനെതിരെ സായ്കുമാറിന്റെ ആദ്യഭാര്യ പ്രസന്ന വന്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിക്കുകയായിരുന്നു. സായ് കുമാറിന്റെ ആദ്യവിവാഹവും പരാജയമായിരുന്നു. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. വിവാഹം കഴിഞ്ഞതിനു ശേഷവും ഇവരെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പരന്നിരുന്നു. വിവാഹത്തിന് മുന്‍പേ ഇരുവരും ഒന്നിച്ചാണ് താമസം എന്നായിരുന്നു ഗോസിപ്പുകള്‍. വിവാഹത്തിനു മുന്‍പ് തന്നെ തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം അമേരിക്കന്‍ ഷോയാണെന്നാണ് ബിന്ദു പണിക്കര്‍ തുറന്ന് പറഞ്ഞിരുന്നു.
ബിന്ദുപണിക്കരുടെ വാക്കുകള്‍- ആദ്യ ഭര്‍ത്താവ് ബിജുവേട്ടന് മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും ഞാന്‍ വിട്ടു നിന്നു. അപ്പോഴാണ് സായിയേട്ടന് ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. എന്റെ സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ ആ പരിപാടിയില്‍ പങ്കെടുക്കാനായി പോയി. എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ചു തുടങ്ങി. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തി.പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയ്യാറല്ല എന്നായിരുന്നു എന്റെ മറുപടി. സുഗമായി ജീവിക്കുക കഴിഞ്ഞത് കഴിഞ്ഞു. FC