ഇതുകൊണ്ടാണ് അഭിനയം നിര്‍ത്തിയത്-മാനസപുത്രി സീരിയല്‍ നടി ശ്രീകല ശശിധരന്.
ഒരു കാലത്ത് എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങള്‍ സ്വന്തം വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാര്‍.മലയാളികളുടെ മാനസപുത്രിയായിരുന്ന ശ്രീകല കുറേഏറെ കാലമായി അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നു.ഭര്‍ത്താവ് വിപിനും മകന് സാംവേദിനുമൊപ്പം യു.കെ.യിലെ ഹോര്‍ഷാമില്‍ കുടുംബിനിയുടെ റോളിലാണ് ഇപ്പോള്‍ പ്രിയ താരം.ഇവിടെ ITമേഖലയിലാണ് വിപിന്‍ ജോലി.ശ്രീകല ഇവിടെയാണ് .ഉടന്‍ സ്ക്രീനില്‍ കാണാമോ എന്നൊക്കെയാണ് മലയാളികള്‍ ചോദിക്കുന്നത്.എനിക്ക് സീരിയല്‍ മിസ്സ് ചെയ്യുന്നു ഒരുപാട് പേര് മെസ്സേജയക്കും എപ്പോഴാ തിരിച്ചുവരുന്നത് കണ്ടിട്ട് കുറെ കാലമായല്ലൊ വരുന്നില്ലെ എന്നൊക്കെ.
തിരിച്ചുവരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം.ഒന്നര വര്‍ഷം മുമ്പാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്.രണ്ട് മാസം കഴിഞ്ഞ് മടങ്ങാം എന്നായിരുന്നു പ്ലാന്‍.വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ തന്നെ തുടരേണ്ടി വന്നു.ഇവിടെ വന്ന ശേഷം കുറെ ഏറെ ഓഫറുകള്‍ വന്നു.എല്ലാം പ്രധാന വേഷങ്ങളിലേക്ക്.ഒന്നും ഏറ്റെടുത്തില്ല.നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.അത് ഞാന്‍ നന്നായി ആശ്വദിക്കുന്നുമുണ്ട്.ഞാനും മോനും കുറെ കാലം നാട്ടില്‍ തന്നെയായിരുന്നു.അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു.അതിനിടെയാണ് എന്റെ അമ്മ മരിച്ചത്.അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ നിന്ന് അവധിയെടുത്തതും.
പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇത് അത്ര വലിയ കുഴപ്പമാണോ എന്നൊക്കെയായിരുന്നു എന്റെ വിചാരം.അമ്മ പോയശേഷം ഞാനും ആ അവസ്ഥയിലേക്കെത്തി.അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റക്കായിരുന്നു.സ്വാമി അയ്യപ്പനില്‍ അഭിനയിക്കുന്ന സമയം.മാസത്തില്‍ കുറച്ച് ദിവസത്തെ വര്‍ക്കേ ഉണ്ടാകൂ.ആ ദിവസത്തേക്ക് മാത്രം കണ്ണൂരില്‍ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം.പ്രായമുളള ആളുകളാണല്ലൊ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ തുടങ്ങി.അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കും.ഷൂട്ടിങില്ലാത്ത ദിവസങ്ങളില്‍ മോന് സ്കൂളില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ ഒറ്റക്ക് ആണ് ആ വീട്ടില്‍.ആ സമയത്തൊക്കെ എന്താ പറയാ വെറുതെ ഇരുന്ന് കരയണമെന്ന് തോന്നും.അമ്മയില്ലാതെ ജീവിക്കണ്ട എന്ന് ചിലപ്പോള്‍ തോന്നും.അങ്ങനെ കുറെ തോന്നലുകളായിരുന്നു.അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ്സ് തുറക്കാനാകുമായിരിന്നില്ല.അത്ര അടുപ്പമായിരുന്നു.അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതാകുന്നത്.എന്റെ ഒരു ഭാഗം തളര്‍ന്നത് പോലെ ആയി.മോനെയും വിപിനേട്ടനെയും ഓര്‍ത്ത് മാത്രമാണ് പിടിച്ചു നിന്നത്.എനിക്ക് എല്ലാം ഉണ്ട് പക്ഷെ എന്തൊ ഇല്ല എന്നൊരു തോന്നല്‍.അത് ആരോട് പറഞ്ഞ് ഫലിപ്പിക്കാനുകുമെന്നറിയില്ല.ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു.നീ ഇനി അവിടെ നില്‍ക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ ഇങ്ങോട്ട് പോന്നത്.എനിക്കിനി ഒറ്റക്ക് നില്‍ക്കാനാകില്ല.ഭര്‍ത്താവും മകനുമുള്ളപ്പോള് ഞാന്‍ സന്തോഷവതിയാണ്.താരം പറയുന്നു.
ഫിലീം കോര്‍ട്ട്.