ഇതുവരെ നടന്റെ സുന്ദരികളായ മക്കളുടെ ടിക്ക് ടോക്കല്ലെ കണ്ടത്. ഇനി ഇതു കണ്ട് നോക്കൂ.
മമ്മുട്ടിയെ പോലെ തന്നെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടാത്ത യുവ നടന്മാരെ പോലും കടത്തി വെട്ടുന്ന രീതിയില്‍ ഇന്നും മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന നടന് കൃഷ്ണ കുമാറിന്റെ മക്കള്‍ അഹാനയും , ഇഷാനിയും, ദിയയുമെല്ലാം സിനിമയില്‍ നായികമാരായി തുടങ്ങി കഴിഞ്ഞു.എന്നാല്‍ അഭിനയിക്കാന്‍ വലിയ സ്ക്രീനിലെത്തും മുമ്പ് അവര്‍ ടിക്ക്ടോക്ക് എന്ന കളരിയില്‍ പയറ്റിതെളിഞ്ഞവരാണ്. പല സിനിമകളിലേയും നര്‍മ്മ മുഹൂര്‍ത്തങ്ങളും,നൃത്ത രംഗങ്ങളും ഭംഗിയായി അവതരിപ്പിച്ചു കഴിഞ്ഞു. അതെല്ലാം മലയാളികള്‍ ആസ്വദിക്കുന്നതുമാണ്. ഇപ്പോഴിതാ പുതിയ ഒരു ഐറ്റം ചെയ്തിരിക്കുന്നു ഒപ്പം കൃഷ്ണകുമാറുമുണ്ട്. ഇന്‍ ഹരിഹര്‍ നഗറിലെ ഏറ്റവും രസകരമായ കുളിസീന്‍ കാണുന്ന ദൃശ്യമാണ്. നാല് മക്കളും കൃഷ്ണകുമാറും ചേര്‍ന്ന് ചെയ്തിരിക്കുന്നത്.മൂന്ന് മക്കളെയും കൃഷ്ണകുമാറിനെയുമേ വീഡിയോയില്‍ കാണൂ. ഇത് ചിത്രീകരിച്ചിരിക്കുന്നത് അഹാനയാണ്. നല്ല കുടുംബത്തിനൊപ്പം കൂട്ട്കൂടാം നമുക്ക്.