എന്നും അടിയായിരുന്നു.. വിവാഹത്തിലെത്തുമെന്ന് കരുതിയില്ല തുറന്നു പറഞ്ഞ് സീരിയല്‍ നടി ആലീസ് …….

പ്രണയിച്ചായിരുന്നു സീരിയല്‍ നടി ആലീസും സജിനും വിവാഹിതരായത്, ആ പ്രണയ മുഹൂര്‍ത്തങ്ങളും അന്ന് നടന്ന സംഭവങ്ങളും തുറന്നു പറയുകയാണ് ആലീസ്, തങ്ങളുടെ പ്രണയത്തെ കുറിച്ചും അത് പിന്നീട് പ്രശ്നങ്ങളിലേക്ക് തിരിഞ്ഞതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ആലീസും സജിനും. ഇരുവരുടെയും വാക്കുകള്‍ ഇങ്ങനെയായിരുന്നു…
പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോള്‍ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ ‘കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ’ എന്ന് ഇച്ചായന് പറയുമായിരുന്നു. അത് സത്യമാണ്, കല്യാണത്തിന് ശേഷം വഴക്ക് ഒരുപാട് കുറഞ്ഞു. ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്നെയാണെന്ന് സജിന്‍ പറയുന്നു. പിന്നീട് ഒരു റിലേഷന്‍ ആരംഭിച്ച ശേഷവും താന്‍ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ താന്‍ മുന്‍ കൈ എടുത്തിരുന്നില്ല.
അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ്, ഈ ബന്ധം സീരിയസ് ആണ് എന്ന തോന്നല്‍ തനിക്ക് ഉണ്ടായത് എന്ന് സജിന്‍ പറയുന്നു. അന്ന് താന്‍ വീട്ടില്‍ ചെന്നില്ലായിരുന്നു എങ്കില്‍ ഞങ്ങളുടെ ബന്ധം അന്ന് ബ്രേക്കപ്പ് ആകുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. സത്യത്തില്‍ അന്ന് താന്‍ വീട്ടില്‍ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാന്‍ വേണ്ടിയായിരുന്നു എന്നും ആലീസ് പറയുന്നു, ചേരേണ്ടതെ ചേരു അതിനു തെളിവാണിവര് FC