എന്റെ അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവം, നടി ശ്വേത ഞെട്ടിച്ചു വന്‍ വിവാദം
നാവൊന്നുളുക്കിയാല് എല്ലാം കൈവിട്ടുപോകും, അത്തരത്തിലൊരവസ്ഥയില്‍ ബോളിവുഡ് നടി ശ്വേത തിവാരി അവര്‍ പറഞ്ഞു കളഞ്ഞത് എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്. പോരെ പൂരം… അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തെത്തുടര്‍ന്ന് ബോളിവുഡ് നടി ശ്വേത തിവാരി വിവാദത്തില്‍.
പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. മേരേ ബ്രാ കി സൈസ് കി ഭഗവാന് ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന് പറഞ്ഞതാണ് വിവാദമായത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഒട്ടേറെയാളുകള്‍ രംഗത്തെത്തി.
മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന് സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറയാളുകള് ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാഷന്‍ വ്യവസായം പശ്ചാത്തലമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന് എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങള്‍. വാക്കുകള്‍ സൂക്ഷിക്കുക വിശ്വാസം ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്ക് ഇത്തരത്തിലുള്ള പരാമര്‍ശം ഉള്‍കൊള്ളാന്‍ കഴിയുകയില്ല FC