എ.ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് കല്ല്യാണം, ലോക സിനിമയില്‍ നിന്ന് വന്താരനിരയെത്തും….

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ടതാണ് നടന് റഹ്മാന്റെ മകളുടെ കല്യാണത്തിന്
ഒഴുകിയെത്തിയ താരനിരയെ, അപ്പോള്‍ പറയണോ എ ആര് റഹ്മാന്റെ മകളുടെ കല്യാണത്തിന്റെ
കാര്യം.
നടന് റഹ്മാന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് ഭാരതത്തിന്റെ അഭിമാനമായ സംഗീത സംവിധായകന് എ ആര് റഹ്മാന്, അദ്ദേഹത്തിന്റെ മകളും ഗായികയുമായ ഖദീജ റഹ്മാന് വിവാഹം
എത്തിയിരിക്കുന്നു, റിയാസ്ദ്ദീന് ഷെയ്ഖ് മുഹമ്മദ് ആണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഡിസംബര്‍ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസ്സുകാരനുമാണ് റിയാസ്ദ്ദീന്. ഖദീജയുടെ ജന്മദിനവും ഡിസംബര്‍ 29നായിരുന്നു.
ഖദീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര് റഹ്മാന് സൈറാ ബാനു ദമ്പതികള്‍ക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരന് എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്മാന്റെ സംഗീത്തതില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. എ.ആര്. റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ഖദീജയും തസ്ലിമയും പോരടിച്ചത്, നവദമ്പതികളെ സമൂഹത്തിന് മാതൃകയായി ജീവിക്കുക FC