ഒരു നടി കൂടി മരിച്ചിരിക്കുന്നു നഷ്ടങ്ങളുടെ വര്‍ഷം.
നാടകവേദികളിലും സിനിമയിലും ഒരു പോലെ തിളങ്ങിയ അനുഗ്രഹീത ബ്രിട്ടീഷ് നടി ഹെലന് മക്റോറി(52) അന്തരിച്ചു.അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്ന
ഹെലന് മരിച്ച വിവരം ഭര്‍ത്താവും നടനുമായ ഡേമിയന്‍ ലൂയിസാണ് അറിയിച്ചത്.
ബിബിസിയിലെ പീക്കി ബ്ലൈന്‍ഡേഴ്സ് പരമ്പരയിലെ ആന്റ് പോളിയായും ഹാരി പോട്ടര്‍ സിനിമകളിലെ നാര്‍സിസ മാല്ഫൊയിയായും ശ്രദ്ധിക്കപ്പെട്ടു.ദ് ക്വീന്‍,ദ് സ്പെഷല്‍ റിലേഷന്‍ഷിപ്പ് എന്നീ ചിത്രങ്ങളിലും ബ്രിട്ടന്റെ മുന്‍ പ്രധാന മന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയറായി അഭിനയിച്ചു.ജെയിംസ് ബോണ്ട് ചിത്രം സ്കൈഫോളിലും പ്രധാന വേഷം ചെയ്തു.ഒട്ടേറെ ഷെയ്ക്സ്പിയര്‍ കഥാപാത്രങ്ങള്‍ ഹെലനിലൂടെ നാടക അരങ്ങിലും അനശ്വരമായി.
ഫിലീം കോര്‍ട്ട്.