കമാലുദ്ദീന്റെ അഹങ്കാരം-നടന് സലീം കുമാറിനെ വിളിക്കാതെ ചല
ച്ചിത്രമേള.
ഈ കേരളത്തില്‍ ഒരു കലാകാരനും രക്ഷയില്ലാത്ത അവസ്ഥയാണ്.
ഭരണപാര്‍ട്ടിക്ക് വേണ്ടി മറ്റുള്ളവരെ തെറി പറയാന്‍ മാത്രം വാ പൊളിക്കുന്ന കലാകാരന്മാരുടെ ഒരു കൂട്ടം വേറെയുണ്ട്.ഇത്തരത്തിലൊരു പ്രശ്നം വരുമ്പോള്‍ വായില്‍ പഴം തിരുകുന്ന സംസ്കാരം അവര്‍ കൃത്യമായി പാലിക്കും.ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് വാ പൊളിച്ച ഒരെണ്ണത്തിനെ കാണാനെയില്ല.പിന് വാതില്‍ നിയമത്തിനെതിരെ PSCറാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തിനനും അനുകൂലമായി ഒരു വാക്ക് പറയാന്‍, ഇപ്പോഴിതാ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ സലീം കുമാറിനെയും അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാതെ അപമാനിച്ചിരിക്കുന്നു.
ചട്ടപ്രകാരം ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി
തെളിയിക്കേണ്ടത്.എന്നാല്‍ ചലച്ചിത്ര അക്കാഡമിയിലേക്ക് സഖാക്കളെ തിരുകി കയറ്റണമെന്ന കത്ത് പുറത്തായ നാണക്കേടില്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന കമലെന്ന കമാലുദ്ദീനാണ് ഇതിന് പിന്നിലും.തന്നെ ക്ഷണിക്കാത്തതിനെ കുറിച്ച് വിളിച്ചന്വേഷിച്ച സലീം കുമാറിനോട് ചെറുപ്പക്കാരെ ഉള്‍പ്പെടുത്താനുള്ള മുട്ടുന്യായമാണേ്രത പറഞ്ഞത്.പ്രായത്തിന്റെ കാര്യമാണ് വിഷയമെങ്കില്‍ അമല്‍ നീരധും ആഷിഖ് അബുവും തന്റെ സീനിയറായാണ് കോളേജില്‍ പഠിച്ചത്.
ഞാനും അവരും തമ്മില്‍ പ്രായത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല.
ഇവിടെ രാഷ്ട്രീയമാണ് വിഷയം കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍
മാത്രമല്ല ഇടതുപക്ഷം ഭരിക്കുമ്പോഴും തനിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റ് അവാര്‍ഡ് ദാനത്തിന്റെ മേളയില്‍ ഒരു കോണ്‍ഗ്രസ്സുകാരനായ സലീം കുമാറിനെന്ത് കാര്യം എന്നും സലീം കുമാര്‍ ചോദിക്കുന്നു.മേള വിവാദത്തിലേക്ക് കടന്നതോടെ കമാലുദ്ദീന് സലീം കുമാറിനെ അനുനയിക്കാന്‍ രംഗത്തിറങ്ങിയതും നാണക്കേടായി.
കൊടിയുടെ നിറം ഉള്ളില്‍ വെച്ച് കലാകാരനെ അവരുടെ രീതിയില്‍
അംഗീകരിച്ച് മുന്നോട്ട് പോവുക.അതാണ് മര്യാദ,നല്ല പാഠം.
ഫിലീം കോര്‍ട്ട്.