കല്യാണം കഴിക്കാത്ത നടന് ഉണ്ണിമുകുന്ദനാണ് ദാമ്പത്യം വിജയിപ്പിക്കാനുള്ള ടിപ്സ് തരുന്നത്…
മലയാള സിനിമാസ്വാദകരുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് മലയാളത്തിന്റെ മസില്മാന് കൂടിയായ നടന് ഉണ്ണിമുകുന്ദന് ബിഗ് സ്ക്രീനില്‍ എത്തി ചുരുങ്ങിയ കാലങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. മല്ലു സിംഗ് എന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം. പൃഥ്വിരാജും ഉണ്ണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഭ്രമം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.ഉണ്ണിയുടെ വാക്കുകള്‍ ‘ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാവര്ക്കും ഒരുപാട് നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന് രവി കെ. ചന്ദ്രനും എന്റെ ബ്രോ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്.ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്തിനോടും അകമഴിഞ്ഞ് നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. മേപ്പടിയാനുമായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ എന്നാണ് സിനിമയിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ച് ‘സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്-എന്ന് പാവം ദിനേശ്,’ എന്ന് പറഞ്ഞുകൊണ്ട് അനന്യയെ ടാഗ് ചെയ്താണ് ഉണ്ണി മുകുന്ദന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.മേപ്പടിയാന് ആണ് ഇനി താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന് തന്നെയാണ് നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അനു കുര്യന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും ഉണ്ണിയൊരു വിവാഹം കഴിക്കുക ബാക്കി വിശേഷങ്ങള്‍ അപ്പോള്‍ പറയാം FC