കല്ല്യാണം അടുത്തു.പ്രണയിച്ചിട്ടും പ്രണയിച്ചിട്ടും മതി വരാതെ – മൃദുല വിജയ്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് യുവ കൃഷ്ണയും മൃദുലവിജയും.ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ വിവാഹം എന്നെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ഇടക്കിടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒന്നിച്ചൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു.അതില്‍ നിന്നുള്ളൊരു റൊമാന്റിക് വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് മൃദുല.പ്രണയാദുരരായാണ് ഇരുവരെയും വീഡിയോയില്‍ കാണുന്നത്.പ്രണയ വിവാഹമല്ല രണ്ടാളുടെതും എങ്കിലും വിവാഹ നിശ്ചയ ശേഷം ഇരുവരും പ്രണയത്തിലാണ്.നിരവധി സീരിയലുകളിലൂടെയും ടി.വി. ഷോകളിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്.തിരുവനന്തപുരം സ്വദേശിയാണ് താരം.വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍.സഹോദരി പാര്‍വതി.2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമാണ്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനാകുന്നത്.സംഗീത നൃത്ത അദ്ധ്യാപികയായ കൃഷ്ണ വേണിയാണ് യുവയുടെ അമ്മ.
ഫിലീം കോര്‍ട്ട്.