കല്ല്യാണത്തിന് മുമ്പ് ഗര്‍ഭിണി – – കാമുകന് ഉപേക്ഷിച്ചു.നടി അന്‍മോളുടെ.
കാലംമാറിയെങ്കിലും സിങ്കിള്‍ മദര്‍ എന്ന ആശയം ഇന്നും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.വിവാഹത്തിന് മുമ്പ് ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ വളരെ മോശപ്പെട്ട സ്ത്രീയായാണ് സമൂഹം കാണുന്നത്.കാലം മാറിയെങ്കിലും സിംഗിള്‍ മദര്‍ എന്ന രീതിയെ ഇന്നും നെറ്റി ചുളിച്ച് പലരും നോക്കുന്നു.ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് അമ്മയായപ്പോള്‍ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് അന്മോള് ചൗധരി തുറന്ന് പറയുകയാണ്.ഗര്‍ഭകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് താരം പറയുന്നതിങ്ങനെ – 2020 ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം അറിയുന്നത്. കാമുകനായി ബ്രേക്ക്അപ്പ് ആയ സമയമായിരുന്നു അത്.ജീവിതമാകെ കൈവിട്ട് നില്ക്കുന്ന സമയത്താണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അതിന് മനസ്സ് വന്നിരുന്നില്ല. എന്നാല്‍ മകന് വേണ്ടി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വളരെ യാഥാസ്ഥിതിക കുടുംബമായിരുന്നു എന്റെത്.അതിനാല്‍ തന്നെ അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.വീട്ടില്‍ പറയാനുള്ള ധൈര്യം ആദ്യം ഉണ്ടായില്ല.എന്നാല്‍ അമ്മയെ ആ കാര്യം അറിയിച്ചു. അച്ഛനോട് വിവരം പറഞ്ഞിരുന്നില്ല.എന്നാല്‍ വളരെ ഞെട്ടലോടെയാണ് അത് കേട്ടത്.തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കാനും അമ്മ പറഞ്ഞു. എന്നാല്‍ അതിന് കഴിയില്ലെന്ന് അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മ ജീവിക്കുന്നതും വളര്‍ന്നുവന്ന സാഹചര്യവും തനിക്കറിയാം.അതിനാല്‍ തന്നെ പിന്തുണക്കാത്തതിന് പരാതിയില്ലെന്നും താരം പറയുന്നു.തന്റെ കുഞ്ഞിന്റെ അച്ഛന് ആരാണെന്നും താരം വെളിപ്പെടുത്തിയിട്ടില്ല.ഗര്‍ഭിണിയാണെന്നുള്ള വിവരം അയാളെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു.അബോഷനെ കുറിച്ചാണ് അയാളും പറഞ്ഞത്.കുട്ടിയെ നശിപ്പിക്കില്ലെന്ന തന്റെ തീരുമാനം അറിയിച്ചു.ആദ്യം അത് വിശ്വസിക്കുവാന്‍ അയാള്‍ തയ്യാറായില്ല.കുട്ടിയിലൂടെ തന്നോട് പകരം വീട്ടുമെന്ന് അയാള്‍ വിശ്വസിച്ചിരുന്നു.എന്നാല്‍ പിന്നീട് തന്റെ ഉദ്ദേശം മനസ്സിലാക്കി കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വന്നു.കുഞ്ഞിന്റെ നല്ല ഭാവിക്ക് വേണ്ടി താനും അതിന് തയ്യാറായി.എന്നാല്‍ അത് അധികം മുന്നോട്ട് പോയില്ലെന്നും അന്മോള് പറയുന്നു.2020 സെപ്റ്റംബര്‍ 7നാണ് മകന് ജനിക്കുന്നത്.സഹോദരിയാണ് ഒപ്പം നിന്നത്.കുഞ്ഞിനോടൊപ്പമുള്ള ഓരോ നിമിഷവും മനോഹരമാണ്.അവന്റെ കളിയും ചിരിയുമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നത് എന്നും താരം കൂട്ടി ചേര്‍ക്കുന്നു.
ഫിലീം കോര്‍ട്ട്.