കീര്‍ത്തി സുരേഷ് ഗുരുവായൂരില്‍ – ഉടുക്കാന്‍ വസ്ത്രം കൊടുത്തത് നടി പൂര്‍ണ്ണിമ
ഇന്ദ്രജിത്ത്-
വളരെ ചെറിയ പ്രായം ദേശീയ അവാര്‍ഡ് ജേതാവ് തെന്നിന്ത്യയില്‍ നിന്ന് ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന മലയാള നടി-ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരക്ക് വരെ ഒരു സമയത്ത് ഭീഷണിയായിരുന്നു കീര്‍ത്തി സുരേഷ്. മലയാള നടി മേനകയുടെയും നിര്‍മ്മാതാവും നടനുമായ സുരേഷിന്റെയും മകളാണ് കീര്‍ത്തി.തെലുങ്ക് നടി സാവിത്രിയുടെ ബയോപിക് ചിത്രത്തിലഭിനയിച്ചതോടെ കീര്‍ത്തിയുടെ പെരുമ ലോകത്താകമാനം പ്രസരിച്ചു.ഈ ചിത്രത്തിലെ അഭിനയത്തിനാണ് അവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.എന്നും ആരാധകരുടെ ഇഷ്ടതാരമായ കീര്‍ത്തി സിനിമാതിരക്കുകള്‍ക്കിടയില്‍ വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്.ഇത്തവണത്തെ വരവ് ശ്രീ ഗുരുവായൂപ്പന് വെണ്ണ നിവേധിച്ച് മനം നിറയെ കണ്ട് തൊഴാനാണ്.
ആ ആഗ്രഹം സഫലമായതിനൊപ്പം കീര്‍ത്തിക്ക് ഇഷ്ടപ്പെട്ട ഒന്ന് കൂടി സംഭവിച്ചു.മനസ്സിനിണങ്ങിയ വസ്ത്രം ധരിച്ച് അമ്പല നടയില്‍ ചുറ്റിനടക്കാന്‍ കഴിഞ്ഞു എന്നത്.ഹാഫ് സെറ്റ് സാരിയും പാവാടയും ബ്ലൗസുമായിരുന്നു വേഷം.അതിമനോഹരമായ വേഷത്തിന് പിന്നില്‍ മലയാളത്തിലെ മറ്റൊരു നടിയുടെ കരവിരുത് കൂടിയുണ്ട്.മലയാളികളുടെ ഇഷ്ടതാരം പൂര്‍ണ്ണിമ ഇന്ദ്രജിത്താണത്.
ഗുരുവായൂരില്‍ അച്ഛനും അമ്മക്കും ഒപ്പം നില്ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കീര്‍ത്തി കുറിച്ചതിങ്ങനെ-തനിക്ക് മനോഹരസാരി സമ്മാനിച്ചത് പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്,നന്ദി….
കൂടുതല്‍ സുന്ദരിയായിരിക്കുന്നു കീര്‍ത്തി നിങ്ങള്‍.
ഫിലീം കോര്‍ട്ട്.