കുടുംബ വിളക്ക് സീരിയല്‍ നടികള്‍ കള്ളുഷാപ്പില്‍ – വീഡിയോ ചോര്‍ത്തിയത്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.റേറ്റിംഗില്‍ മുന്നിലുള്ള പരമ്പര പറയുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത കഥയാണ്.ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുകയും ചെയ്യുന്ന വീട്ടമ്മ.തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മീരവാസുദേവാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്ര.പരമ്പരയിലെ എല്ലാ താരങ്ങളും തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഒപ്പം താരങ്ങള്‍ക്കും പരമ്പരകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്.പരമ്പരയില്‍ പ്രതീഷ് എന്ന കഥാപാത്രമായി എത്തുന്ന നൂബിന് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ഫാന്‍ ഗ്രൂപ്പിലെ വൈറല്‍.തിരുവനന്തപുരത്തെ ഒരു ഷാപ്പില് ഭക്ഷണം കഴിക്കാനെത്തിയതിന്റെ വീഡിയോ ആണ് നൂബിന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.പരമ്പരയില്‍ ഡോക്ടര്‍ അനന്യയായെത്തുന്ന ആതിരമാധവ് ശീതളായെത്തുന്ന അമൃത നായര്‍ സിദ്ധാര്‍ത്ഥായെത്തുന്ന കൃഷ്ണ കുമാര്‍ എന്നിവരും നൂബിനോടൊപ്പമുണ്ട്.
ഷാപ്പിലെ നാവില്‍ രുചിയൂറുന്ന എല്ലാ വിഭവങ്ങളും കാണിച്ചുള്ള വീഡിയോക്ക് കൊതിപ്പിക്കരുതേ എന്നാണ് ആരാധകരുടെ പ്രധാന കമന്റ്.ഷാപ്പിലെ ഞണ്ട് കറിയും മീന്‍ ഫ്രൈയും താറാവ് കറിയുമെല്ലാം കാഴ്ചക്കാരുടെ വായില്‍ ശരിക്കും വെള്ളം ഊറിക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.