കൊറോണക്കാലത്തെ നടിയുടെ മരണം ആരും അറിഞ്ഞില്ല. മമ്മുട്ടിക്കും പൃഥ്വിരാജിനും…

ലോകം നിശ്ചലമായി കിടക്കുന്ന സമയത്തുള്ള മരണം അവരെ ഒറ്റ
പ്പെടിത്തി തന്റെ അന്ത്യ ദര്‍ശനത്തിന് ആരുമെത്താത്തതൊന്നും
അവരറിഞ്ഞില്ല.എല്ലാംകഴിഞ്ഞു ഒത്തിരി പേരെ ചിരിപ്പിച്ച ചിന്തിപ്പിച്ച കണ്ണീരിലാഴ്ത്തിയ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ തമിഴ് നടി പറവൈ മുനിയമ്മയാണ് വിടവാങ്ങിയത്.
ലോക്ക്ഡൗണ്‍ കാലത്തെ മരണമായത് കൊണ്ട് ഒരു ആദരവും ഏറ്റ് വാങ്ങാതെ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയില്ലാതെ പറവൈ മുനിയമ്മ ചിതയില്‍ ലയിച്ച് ഈ ലോകത്ത് നിന്ന് വിടവാങ്ങി.
2003ലായിരുന്നു ധൂള്‍ എന്ന തമിഴ് ചിത്രത്തിലൂടെ മുനിയമ്മയുടെ സിനിമാ അരങ്ങേറ്റം.തമിഴിന് പുറമേ തെലുങ്കിലും കന്നടയിലും മലയാളത്തിലും അഭിനയിച്ചു മുനിയമ്മ.മമ്മുട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും നിവിന്‍ പോളിക്കൊപ്പം ഒരു വടക്കന്‍ സെല്‍ഫിയിലും,സെക്കന്റ് ക്ലാസ് യാത്രയില്‍ വിനീത് ശ്രീനിവാസനൊപ്പവും. ഒരു അഭിനേത്രി എന്നതിലുപരി അവര്‍ മികച്ചൊരു നാടോടി ഗായിക കൂടിയായിരുന്നു.അതുകൊണ്ട് തന്നെ നാടന്‍ ശൈലിയിലുള്ള അവരുടെ അഭിനയത്തിന്റെ മാറ്റ് വര്‍ദ്ധിച്ചു.അവസാനമായി മുനിയമ്മ അഭിനയിച്ച ചിത്രമായിരുന്നു സത്തുര ആദി 3500.
2017 ലായിരുന്നു ഈ ചിത്രം കൂടാതെ,
തമിഴ് TV ചാനലുകളില്‍ മുനിയമ്മയുടെ കുക്കറി ഷോ വമ്പന്‍ ഹിറ്റായിരുന്നു.
കലൈമണി പുരസ്കാരം ലഭിച്ച കലാകാരി കൂടിയാണ് പറവൈ
മുനിയമ്മ .വൈകിയാണെങ്കിലും ആദരാഞ്ജലികളോടെ ,ഫിലീം കോര്‍ട്ട്.